Sports

ഒരു പരമ്പരയില്‍ 600 ന് മുകളില്‍ ; ജയ്‌സ്വാള്‍ വിരാട്‌ കോഹ്ലിയ്‌ക്കൊപ്പമെത്തി ; ഇനി ഗാവസ്‌ക്കര്‍

റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് അര്‍ദ്ധ സെഞ്ച്വറി ലഭിച്ചില്ലായിരിക്കാം, എന്നാല്‍ തിങ്കളാഴ്ച ടെസ്റ്റില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ യുവതാരത്തിന് കഴിഞ്ഞു. ഒരു ടെസ്റ്റ് പരമ്പരയില്‍ 600 ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന താരമായിട്ടാണ് മാറിയത്. ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ രണ്ട് ഇരട്ട സെഞ്ച്വറികള്‍ ഉള്‍പ്പെടെ നാല് അര്‍ദ്ധസെഞ്ച്വറി-പ്ലസ് സ്‌കോറുകളോടെ ജയ്‌സ്വാള്‍ 618 റണ്‍സാണ് നേടിയത്. തിങ്കളാഴ്ച, 37 റണ്‍സ് നേടിയതോടെ, ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഒരു Read More…

Sports

പിതാവും ജേഷ്ഠനും ജേഷ്ഠത്തിയും അകാലത്തില്‍ മരിച്ചു; അമ്മ മരണത്തിനു തൊട്ടടുത്തെത്തി; ആകാശ്ദീപ് വരുന്നത് ദുരിതക്കടല്‍ താണ്ടി

റാഞ്ചിയിലെ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ സംഭവബഹുലമായ ആദ്യ മണിക്കൂറാണ് ആകാശ് ദീപ് നടത്തിയത്. ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രാളിയുടെ ഓഫ് സ്റ്റംപ് തെറുപ്പിച്ച് ആദ്യ സ്‌പെല്ലില്‍ തന്നെ വിക്കറ്റ് നേടിയെന്ന് തോന്നിപ്പിച്ചു. ആഹ്‌ളാദത്തോടെ ഒരു കാര്‍ട്ട് വീലിലേക്ക് പോയി. പക്ഷേ അമ്പയര്‍ നോബോള്‍ സിഗ്നല്‍ നല്‍കി. എന്നിരുന്നാലും തൊട്ടടുത്ത പന്തില്‍ തന്നെ ബെന്‍ ഡക്കറ്റിന്റെ എഡ്ജ് ചെയ്യിച്ച് സ്‌ളിപ്പില്‍ ക്യാച്ചിനു വിട്ടു വേദന സന്തോഷമാക്കി മാറ്റി. പിന്നാലെ ഒല്ലി പോപ്പിനെ വിക്കറ്റിന് മുന്നില്‍ ഡക്കില്‍ കുരുക്കി. പിന്നാലെ Read More…

Sports

ആരാധകര്‍ കാത്തിരിക്കുന്ന ഒരു ഡബിള്‍ സെഞ്ച്വറി കൂടി ; യശ്വസ്വീ ജെയ്‌സ്വാളിനെ കാത്തിരിക്കുന്നത് മൂന്ന് റെക്കോഡ്

അഞ്ച് മത്സരങ്ങളുള്ള ഇംഗ്‌ളണ്ടിനെതിരേയുള്ള ക്രിക്കറ്റ് പരമ്പര ശരിക്ക് പറഞ്ഞാല്‍ യശ്വസ്വീ ജെയ്‌സ്വാളിന്റേതാണെന്ന് നിസ്സംശയം പറയാനാകും. രണ്ടാം ടെസ്റ്റ് മത്സരം മുതല്‍ തുടര്‍ച്ചയായി താരം നേടിയ രണ്ട് ഇരട്ട സെഞ്ച്വറികള്‍ ഇന്ത്യയ്ക്ക് നല്‍കിയത് ഉഗ്രന്‍ വിജയങ്ങളാണ്. നാലാമത്തെ മത്സരത്തിനായി റാഞ്ചിയില്‍ എത്തിയിരിക്കുന്ന ടീമിന് വേണ്ടി യശ്വസ്വീയെ കാത്തിരിക്കുന്നത് മൂന്ന് റെക്കോഡുകളാണ്. ഫെബ്രുവരി 18ന് ഞായറാഴ്ച രാജ്കോട്ടില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കായി യശസ്വി ജയ്സ്വാള്‍ കത്തിക്കയറുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 236 പന്തില്‍ നിന്ന് 214 റണ്‍സുമായി പുറത്താകാതെ നിന്നു. ക്രീസില്‍ തുടരുമ്പോള്‍, Read More…

Sports

ഒരിക്കല്‍ താമസിച്ചിരുന്നത് ടെന്റില്‍; ഇന്ത്യയുടെ യുവതാരം യശ്വസ്വീ ജെയ്‌സ്വാള്‍ വാങ്ങിയത് 5.4 കോടിയുടെ അപ്പാര്‍ട്ട്‌മെന്റ്

ഉടനീളം കോടാനുകോടി മനുഷ്യരുള്ള ഇന്ത്യയില്‍ അസാമാന്യ പ്രതിഭകള്‍ക്ക് മാത്രമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം കിട്ടുക. പക്ഷേ ഓരോരുത്തരും ടീം ഇന്ത്യയുടെ കുപ്പായം ധരിക്കുന്നത് കഠിനാദ്ധ്വാനത്തിന്റെ അനേകം കടമ്പകള്‍ താണ്ടിയാണ്. ഇന്ത്യന്‍ കുപ്പായത്തിലെ അരങ്ങേറ്റത്തില്‍ തന്നെ ഇംഗ്‌ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ രണ്ടു ഡബിള്‍ സെഞ്ച്വറി നേടിയാണ് യുവതാരം യശ്വസീ ജെയ്‌സ്വാള്‍ താരമായത്്. ഇപ്പോള്‍ ഈ യുവ സെന്‍സേഷന്‍ 5.4 കോടി രൂപയ്ക്ക് എക്സ് ബികെസിയില്‍ ഒരു അപ്പാര്‍ട്ട്മെന്റ് വാങ്ങിയത് വന്‍ വാര്‍ത്തയാകുകയാണ്. ലിയാസെസ് ഫോറസ് ആക്‌സസ് ചെയ്ത Read More…

Sports

വെളിയിലോട്ട് വന്നാല്‍ നീ തീര്‍ന്നെന്ന് ഗംഭീര്‍ ഭീഷണിപ്പെടുത്തി; കെ.കെ. ആറിലെ സംഭവം ഓര്‍ത്തെടുത്ത് മനോജ് തിവാരി

തീപ്പൊരി ബാറ്റ്‌സ്മാനായിരുന്നിട്ടും ഇന്ത്യ കാര്യമായി ഉപയോഗിക്കാതെ പോയ പ്രതിഭകളുടെ പട്ടികയിലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി നില്‍ക്കുന്നത്. അടുത്തിടെ ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റില്‍ നിന്നും വിടപറഞ്ഞ താരം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ കളിച്ചിരുന്ന കാലത്ത് മുന്‍ നായകന്‍ ഗൗതംഗംഭീറുമായി ഉണ്ടാക്കിയ വഴക്കുകളുടെ അനേകം കഥകളാണ് പങ്കുവെച്ചിരിക്കുന്നത്. 2012 ല്‍ ഐപിഎല്‍ കിരീടം നേടിയ കെകെആര്‍ ടീമിന്റെ ഭാഗമായിരുന്നു മനോജ് തിവാരി. എന്നാല്‍ 2013 ലെ എഡിഷനില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഡ്രസ്സിംഗ് റൂമില്‍ Read More…

Sports

ആറു പന്തു സിക്‌സറടിച്ച് ആന്ധ്രാ ഓപ്പണറുടെ ബാറ്റിംഗ് ; ഒരു ഓവറില്‍ 6 സിക്സറുകള്‍ നേടുന്ന ഏറ്റവും പുതിയ ബാറ്ററായി

സികെ നായിഡു ട്രോഫി മത്സരത്തിനിടെ ആന്ധ്രയ്ക്ക് വേണ്ടി ആറു പന്തുകളില്‍ ആറും സിക്‌സറടിച്ച് ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ റെക്കോഡിട്ടു.കടപ്പയിലെ വൈഎസ് രാജ റെഡ്ഡി എസിപി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ വംശി കൃഷ്ണയാണ് നേട്ടം കൊയ്തത്. ഒരു ഓവറില്‍ 6 സിക്സറുകള്‍ നേടുന്ന ഏറ്റവും പുതിയ ബാറ്ററായി. ആന്ധ്രയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 378ന് മറുപടിയായി റെയില്‍വേസ് 865/9 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയെങ്കിലും മത്സരം സമനിലയില്‍ അവസാനിച്ചു. 32 കാരനായ കൃഷ്ണ 64 പന്തില്‍ Read More…

Sports

കരിയറില്‍ മുഴുവന്‍ അടിക്കുന്ന സിക്‌സറുകള്‍ ഒരു ഇന്നിംഗ്‌സില്‍ നേടി ; ജെയ്‌സ്വാളിനെ പുകഴ്ത്തി അലിസ്റ്റര്‍ കുക്ക്

ഇന്ത്യയുടെ യുവതാരം യശ്വസ്വീ ജെയ്‌സ്വാളിനെ പ്രശംസിച്ച് മൂന്‍ ഇംഗ്‌ളണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്. താന്‍ ടെസ്റ്റ് കരിയറില്‍ മുഴുവനായി നേടിയ സിക്‌സറുകള്‍ ഒരു മത്സരത്തില്‍ ജെയ്‌സ്വാള്‍ അടിച്ചെന്ന് താരം പറഞ്ഞു. രാജ്കോട്ടില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ജയ്സ്വാള്‍ തുടര്‍ച്ചയായ തന്റെ ഡബിള്‍ സെഞ്ച്വറിയും സിക്സറുകളുടെ റെക്കോര്‍ഡും തകര്‍ത്തിരുന്നു. വിനോദ് കാംബ്ലിക്കും വിരാട് കോഹ്ലിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി. അദ്ദേഹം അടിച്ചെടുത്ത റെക്കോര്‍ഡ് സിക്സറുകളായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സിന്റെ ഹൈലൈറ്റ്. 12 സിക്സും Read More…

Sports

ടെസ്റ്റിലും ഹിറ്റ്മാന്റെ വമ്പനടിക്ക് ഒരു കുറവുമില്ല ; ഏറ്റവും കൂടുതല്‍ സിക്‌സറുകളുടെ കാര്യത്തില്‍ മുന്നില്‍ സെവാഗ് മാത്രം

രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഫോമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് തുണയായത്. വ്യാഴാഴ്ച ടീ ബ്രേക്കിന് ശേഷം ആദ്യ ഓവറില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്റെ 11-ാം ടെസ്റ്റ് സെഞ്ചുറിയും ഇംഗ്ലണ്ടിനെതിരെ മൂന്നാമത്തേതും നേടി. 157 പന്തുകളില്‍ നിന്നായിരുന്നു നായകന്റെ സെഞ്ച്വറി വന്നത്. മത്സരത്തിന്റെ ആദ്യ 45 മിനിറ്റിനുള്ളില്‍ ടോപ്പ് ഓര്‍ഡര്‍ തകര്‍ന്നപ്പോഴും ഒരറ്റത്ത് രോഹിത് പാറ പോലെ ഉറച്ചു നില്‍ക്കുകയായിരുന്നു. മാര്‍ക് വുഡും ടോം ഹാര്‍ട്ട്ലിയും Read More…

Sports

പരാജയപ്പെട്ടത് 14 ഇന്നിംഗ്‌സുകളില്‍; ഒരു സെഞ്ച്വറി മാത്രം, എന്നിട്ടും എങ്ങിനെയാണ് ടീമില്‍ അവസരം കിട്ടുന്നത് ?

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ മികച്ച സെഞ്ച്വറി നേടി വിമര്‍ശനത്തില്‍ നിന്നും ശ്വാസംവിട്ട ശുഭ്മാന്‍ ഗില്‍ വീണ്ടും പഴയ സ്ഥലത്ത് തന്നെ തിരിച്ചെത്തി. വ്യാഴാഴ്ച രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായി. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ നേരത്തെ പുറത്തായതിന് ശേഷം ബാറ്റ് ചെയ്യാന്‍ നാലാമത്തെ ഓവറില്‍ എത്തിയപ്പോള്‍, ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇന്ത്യയുടെ ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ ഗില്ലിലേക്ക് എല്ലാ കണ്ണുകളും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയത്. എന്നാല്‍ കഠിനവും ഉജ്ജ്വലവുമായ സ്‌പെല്ലോടെ Read More…