ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളിതാരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസന്റെ തകര്‍പ്പന്‍ ബാറ്റിംഗ് വീണ്ടും. ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തിലും സഞ്ജു അര്‍ദ്ധശതകം നേടി. റയാന്‍ പരാഗുമായി ഉജ്വല കൂട്ടുകെട്ട് ഉണ്ടാക്കിയ സഞ്ജു ഈ സീസണില്‍ നേടുന്ന മൂന്നാമത്തെ അര്‍ദ്ധശതകമായിരുന്നു. 38 പന്തുകളില്‍ നിന്നും ഏഴു ബൗണ്ടറിയുടെയും രണ്ടു സിക്‌സറുകളുടെയും സഹായത്തോടെയാണ് രാജസ്ഥന്‍ നായകന്‍ അര്‍ദ്ധശതകം നേടിയത്. ജയസ്വീ ജെയ്‌സ്വാളും കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ജോസ്ബട്‌ളറും ചെറിയ സ്‌കോറില്‍ പുറത്തായതിന് പിന്നാലെ 76 റണ്‍സ് Read More…
Tag: cricket
ഐപിഎല്ലില്‍ നാഴികക്കല്ലുമായി രവീന്ദ്ര ജഡേജ ; ഫീല്‍ഡിംഗിലും തിളങ്ങി, ക്യാച്ചുകളുടെ എണ്ണം നൂറായി
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മറ്റൊരു നാഴികക്കല്ലുമായി രവീന്ദ്രജഡേജ. ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ നിര്‍ണ്ണായക താരങ്ങളില്‍ ഒരാളായ രവീന്ദ്ര ജഡേജ 100 ക്യാച്ചുകള്‍ തികച്ചു. ഈ നാഴികക്കല്ലില്‍ എത്തുന്ന ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ അഞ്ചാമത്തെ ഫീല്‍ഡറായിട്ടാണ് രവീന്ദ്ര ജഡേജ മാറിയത്. വിരാട് കോഹ്ലി, സുരേഷ് റെയ്ന, കീറോണ്‍ പൊള്ളാര്‍ഡ്, രോഹിത് ശര്‍മ്മ എന്നിവരോടൊപ്പം ജഡേജയും ചേര്‍ന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ രണ്ട് മൂര്‍ച്ചയുള്ള രണ്ടു ക്യാച്ചുകളിലൂടെയാണ് ജഡേജ ആ നാഴികക്കല്ലില്‍ എത്തിയത്. കെകെ ആറിന്റെ ഫില്‍ Read More…
ലോകത്ത് ഏറ്റവും സമ്പന്നനായ ക്രിക്കറ്റ്താരം ആരാണെന്ന് അറിയാമോ? ക്രിക്കറ്റ് ദൈവത്തിന് 1250 കോടി…!
ഇന്ത്യയിലെ ക്രിക്കറ്റ്ഭ്രാന്ത് ലോകപ്രശസ്തമാണ്. ഇന്ത്യയില്‍ ക്രിക്കറ്റ് ഒരു കായിക വിനോദമെന്നതിലുപരി ഒരു മതമാണ്, അതുകൊണ്ടാണ് ക്രിക്കറ്റ് പ്രേമികള്‍ പലപ്പോഴും ചില കളിക്കാരെ ദൈവങ്ങളെപ്പോലെ ആരാധിക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക വിനോദങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ക്രിക്കറ്റ്. ഏറ്റവും സമ്പന്നരായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ അറിയാമോ? ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം ക്രിക്കറ്റ്‌ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കറാണ്. 150 മില്യണ്‍ ഡോളര്‍ (ഏകദേശം 1250 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്നത്തെ തലമുറയിലെ ഏറ്റവും Read More…
അതുകൊണ്ടാണ് ആദ്യപന്തില്‍ തന്നെ ഞാന്‍ സിക്‌സറടിക്കാന്‍ നോക്കുന്നത് ; ഹാര്‍ഡ്ഹിറ്റിംഗിനെക്കുറിച്ച് സഞ്ജു
തന്റെ പവര്‍ ഹിറ്റിംഗ് ഗെയിമിന് പിന്നിലെ ഉദ്ദേശ്യം വെളിപ്പെടുത്തി ഇന്ത്യന്‍ ബാറ്റിംഗ് താരം സഞ്ജു സാംസണ്‍. പറ്റുമെങ്കില്‍ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ അടിക്കണമെന്നും അതിനായി പത്തു പന്തുകള്‍ ക്ഷമയോടെ കാത്തിരിക്കാന്‍ തനിക്ക് കഴിയില്ലെന്ന് സഞ്ജ സാംസണ്‍. തന്റേതായ ഒരു ബാറ്റിംഗ്‌ശൈലി സൃഷ്ടിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സഞ്ജു പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു തന്റെ നയം വ്യക്തമാക്കിയത്. ”എല്ലായ്പ്പോഴും ഞാന്‍ ബാറ്റ് ചെയ്യുന്ന രീതിയില്‍ വേറിട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ Read More…
ശുഭ്മാന്‍ ഗില്‍ പ്രതിവര്‍ഷം സമ്പാദിക്കുന്നത് 12 കോടി ; നാലു വര്‍ഷം കൊണ്ട് സമ്പത്ത് 60 ശതമാനം കൂടി
കഴിഞ്ഞവര്‍ഷം അവസാനവും ഈ വര്‍ഷം ആദ്യവുമായി ഇന്ത്യയുടെ യുവ ബാറ്റര്‍ ശുഭ്മാന്‍ ഗില്ലിനെ പോലൊരു താരം ഇന്ത്യയ്ക്ക് ഉണ്ടായിട്ടില്ല. ലോകകപ്പിന് തൊട്ടു മുമ്പായി താരപദവിയിലേക്ക് ഉയര്‍ന്ന ഇന്ത്യന്‍ യുവതാരത്തിന്റെ സമ്പത്ത് പെട്ടെന്നാണ് കയറിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മൂന്ന് തരം ഫോര്‍മാറ്റുകളിലും കളിക്കുന്ന താരം പ്രതിവര്‍ഷം 12 കോടി രൂപയാണ് സമ്പാദിക്കുന്നത്. ശുഭ്മാന്‍ ഗില്‍ നെറ്റ് വര്‍ത്ത് 2024 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ശുഭം ഗില്ലിന്റെ ആസ്തി 34 കോടിയാണ്. 2020-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ സമ്പത്ത് 21 Read More…
ടി20 ലോകകപ്പില്‍ വിരാട് കോഹ്ലിയുടെ സാന്നിദ്ധ്യം സംശയത്തില്‍ ; താരത്തെ തഴഞ്ഞേക്കും
ജൂണില്‍ യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലും നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് 2024ല്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ നായനാകുമെന്ന് തന്നെയാണ് ബിസിസിഐ നല്‍കുന്ന സൂചന. എന്നാല്‍ ടീമിലെ സൂപ്പര്‍ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയുടെ സ്ഥാനത്തെകുറിച്ച് ഉറപ്പ് പറയാനാകില്ല. ബിസിസിഐ സെക്രട്ടറി ജയ് ഷാ രോഹിതിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്യാപ്റ്റനായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കോഹ്ലിയെക്കുറിച്ച്, ടി20യില്‍ മുന്‍ ക്യാപ്റ്റന്റെ പങ്ക് യഥാസമയം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 2022-ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ തോറ്റതിന് ശേഷം ഏറ്റവും Read More…
ധോണി നായകനായ ടീമിന് ഐപിഎല്ലില്‍ എപ്പോഴും കിരീടസാധ്യതയുണ്ട്, കാരണം ഇതാണ് ; ഇംഗ്‌ളണ്ട് താരം പറയുന്നു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മറ്റൊരു സീസണിനായി ഒരുങ്ങുകയാണ് നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സ്. ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ കിരീടം നേടിയ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നില്‍ക്കുന്ന അവര്‍ ആറാം കിരീടം ലക്ഷ്യമിട്ട് റെക്കോഡ് തിരുത്താനാണ് ലക്ഷ്യമിടുന്നത്. ഏറ്റവും കൂടുതല്‍ തവണ പ്‌ളേഓഫ് കളിച്ചിട്ടുള്ള ടീം ഇത്തവണ കിരീടം നേടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ധോണി നായകനായി ഇരിക്കുന്നിടത്തോളം കാലം സിഎസ്‌കെയ്ക്ക് എപ്പോഴും ഒരു കിരീടസാധ്യതയുണ്ടെന്നാണ് ഇംഗ്‌ളണ്ടിന്റെ താരം മൊയിന്‍ അലി പറയുന്നത്. സിഎസ്‌കെയ്‌ക്കൊപ്പം മുന്ന് Read More…
18 വയസ്സേ ആയിട്ടുള്ളൂ ; മാച്ച്ഫീയും സമ്മാനത്തുകയും വളര്‍ന്നുവരുന്ന താരങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാനുപയോഗിച്ച് സൗമ്യ
ഭോപ്പാല്‍: ഒരിക്കല്‍ ബാറ്റും പാഡുമൊന്നുമില്ലാത്ത കാലം ക്രിക്കറ്റ് താരം സൗമ്യ തിവാരിയ്ക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പാഡ് മുറുക്കുമ്പോഴെല്ലാം നിശബ്ദമായി ചുറ്റും നോക്കി സൗമ്യ സ്വയം പറയുമായിരുന്നു, ക്രിക്കറ്റില്‍ നിന്ന് പണം സമ്പാദിച്ച് ഒരു ദിവസം, പരിശീലനത്തിന് മാത്രമല്ല, ബാറ്റും വാങ്ങാന്‍ കഴിയാത്തവരെ സഹായിക്കാന്‍ തുടങ്ങുമെന്ന്. അന്ന് അവള്‍ക്ക് 11 വയസ്സായിരുന്നു. ഇപ്പോള്‍ 18 വയസ്സുള്ള, വളര്‍ന്നുവരുന്ന താരമായ സൗമ്യ തന്റെ വാഗ്ദാനം പാലിച്ചു. ബാറ്റിംഗ് ഓള്‍റൗണ്ടര്‍ ലോക ടി 20 വിജയത്തില്‍ നിന്നുള്ള അവളുടെ സമ്മാനത്തുകയും അവളുടെ Read More…
”വിവാഹം കഴിഞ്ഞ് ഒരു കൂരയ്ക്ക് കീഴില്‍ ഒരുമിച്ച് കഴിഞ്ഞത് കോവിഡ് കാലത്ത്” ; അശ്വിനുമായുള്ള ജീവിതത്തെക്കുറിച്ച് പ്രീതി
പ്രണയകാലത്ത് തനിക്കും ആര്‍ അശ്വിനും ഇടയില്‍ ഡേറ്റിംഗ് ഇല്ലായിരുന്നെന്നും ആരും പുറത്തിറങ്ങാതിരുന്ന കോവിഡ് കാലമാണ് തങ്ങള്‍ ശരിക്കും ഭാര്യാഭര്‍ത്താക്കന്മാരായും മാതാപിതാക്കളായും കുടുംബജീവിതം ആഘോഷിച്ചതെന്നും ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ ഭാര്യ. വിവാഹത്തിന് താലികെട്ടുമ്പോള്‍ പൂജാരിയെ പോലും കാണാന്‍ കഴിയാത്തവിധത്തില്‍ ചുറ്റും ഫോട്ടോഗ്രാഫര്‍മാരായിരുന്നെന്നും പറഞ്ഞു. ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരുന്നു ഇംഗ്‌ളണ്ടിനെതിരേ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര. ധര്‍മ്മശാലയില്‍ വ്യാഴാഴ്ച തുടങ്ങിയ അഞ്ചാമത്തെയും അവസാനത്തെയും മത്സരം തമിഴ്‌നാട് സ്പിന്നറുടെ നൂറാം മത്സരമായിരുന്നു. മത്സരത്തിന് മുമ്പായി Read More…









