രണ്ടു ലോകകപ്പ് ഫൈനലുകള്‍ക്ക് ശേഷം വിശ്രമം നല്‍കിയിരിക്കുന്ന ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ തിരിച്ചുകൊണ്ടുവരാന്‍ നോക്കുകയാണ് ഇന്ത്യന്‍ മാനേജ്മെന്റ്. ഈ വര്‍ഷം അവസാനം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തും. സമീപകാലത്ത് ലോകത്ത് തന്നെ ഏറ്റവും മികച്ച വൈറ്റ്ബോള്‍ ബൗളറായ ബുംറെ ഇന്ത്യന്‍ ബൗളിംഗ് നിരയിലെ ഏറ്റവും അപകടകാരിയാണ്. വിരാട് കോഹ്ലിയെപ്പോലെ തന്നെ ഇന്ത്യന്‍ ടീമിലെ ഏറ്റവും മൂല്യമേറിയ ബൗളറായ ബുംറേ പക്ഷേ ഇന്ത്യയ്ക്ക് ബാദ്ധ്യതയാകുന്നത് തുടര്‍ച്ചയായി അദ്ദേഹത്തിന് ഏല്‍ക്കുന്ന പരിക്കാണ്. 2018-ല്‍ തള്ളവിരലിനേറ്റ പരിക്ക്, Read More…
Tag: cricket
ഒരോവറില്‍ പരമാവധി എത്ര റണ്‍സ് കിട്ടും? യുവരാജിനെയും ഗെയിനെയും തകര്‍ത്ത് ഡാരിയസ് വിസ്സര്‍
ഒരോവറില്‍ ക്രിക്കറ്റില്‍ പരമാവധി എടുക്കാന്‍ കഴിയുന്ന റണ്‍സ് എത്രയാണ്? 36 റണ്‍സ് എന്നായിരിക്കാം മറുപടി. ഇക്കാര്യത്തില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ യുവ്രാജ് സിംഗിനെയും വെസ്റ്റിന്‍ഡീസിന്റെ മിന്നല്‍പിണര്‍ ക്രിസ് ഗെയിലിനെയും ആരാധകര്‍ക്ക് പെട്ടെന്ന് ഓര്‍മ്മ വരികയും ചെയ്തേക്കാം. എന്നാല്‍ രണ്ടുപേരുടേയും പേരിലുള്ള ലോകറെക്കോഡിന് ഒപ്പമെത്തിയിരിക്കുകയാണ് സമോവയുടെ ഡാരിയസ് വിസ്സര്‍.വനുവാട്ടുവിനെതിരായ ടി20 മത്സരത്തില്‍ വിസ്സര്‍ ബാറ്റ് ചെയ്ത ഒരോവറില്‍ പിറന്നത് 39 റണ്‍സായിരുന്നു. ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന പുരുഷ ടി20 ഇന്റര്‍നാഷണല്‍ ലോക റെക്കോര്‍ഡും ഇതായിരുന്നു. Read More…
ഇന്ത്യയില്‍ ഏറ്റവും പണക്കാരനായ ക്രിക്കറ്റര്‍ ആരാണെന്നറിയാമോ ? കോഹ്ലിയോ രോഹിതോ അല്ല, ഇപ്പോള്‍ കളിക്കാത്ത താരം
ലോകത്ത് തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളില്‍ ചിലരാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. അവരുടെ ആകര്‍ഷകമായ മാച്ച് ഫീസിന് പുറമേ, അവരുടെ ബ്രാന്‍ഡ് അംഗീകാരങ്ങളില്‍ നിന്നും അവര്‍ വന്‍തുക സമ്പാദിക്കുന്നു. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ക്രിക്കറ്റ് താരങ്ങളുടെ ആദ്യ അഞ്ചുപേരില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത് മാസ്റ്റര്‍ ബ്‌ളാസ്റ്റര്‍ സച്ചിനാണ്. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇതിഹാസ താരത്തിന്റെ മൂല്യം 150 ദശലക്ഷം ഡോളറാണ്. 24 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ ടെസ്റ്റുകളിലും ഏകദിനങ്ങളിലും ഏറ്റവും കൂടുതല്‍ Read More…
തഴഞ്ഞ സെലക്ടര്‍മാര്‍ക്ക് ഇഷാന്‍ കിഷന്റെ മറുപടി; 39 പന്തുകളില്‍ പറത്തിയത് 9 സിക്‌സര്‍
തന്നെ തുടര്‍ച്ചയായി തഴയുന്ന സെലക്ടര്‍മാര്‍ക്ക് ചുട്ട മറുപടി നല്‍കുകയാണ് ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ ഇഷാന്‍ കിഷന്‍. മധ്യപ്രദേശിനെതിരായ ആദ്യ റൗണ്ട് മത്സരത്തില്‍ ജാര്‍ഖണ്ഡിന് വേണ്ടി മിന്നുന്ന സെഞ്ച്വറിയുമായി വെള്ളിയാഴ്ച ബുച്ചി ബാബു ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റില്‍ തിളങ്ങി. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ടീമിനെ നയിക്കുന്ന 26-കാരന്‍ സെഞ്ച്വറി നേടി. ബുച്ചി ബാബു ടൂര്‍ണമെന്റില്‍ ഇഷാന്‍ കിഷന്‍ ബാക്ക് ടു ബാക്ക് സിക്സറുകള്‍ പറത്തി 86 പന്തില്‍ സെഞ്ച്വറി തികച്ചു. വെറും 39 പന്തില്‍ ഒമ്പത് സിക്സറുകള്‍ പറത്തി. ജാര്‍ഖണ്ഡിനൊപ്പം കിഷന്‍ Read More…
നടക്കാൻ ബുദ്ധിമുട്ടി അവശനിലയിൽ വിനോദ് കാംബ്ലി? സച്ചിനോട് സഹായം അഭ്യര്‍ത്ഥിച്ച് ആരാധകര്‍
ആരാധകരെ ആശങ്കയിലാഴ്ത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വൈറലകുന്നു. 52കാരനായ താരം നേരെ നില്‍ക്കാന്‍പോലും ബുദ്ധിമുട്ടുകയും തുടര്‍ന്ന് ഇത് ശ്രദ്ധിച്ച വഴിയാത്രക്കാര്‍ അദ്ദേഹത്തെ പിടിച്ചുകൊണ്ട് നടക്കാന്‍ സഹായിക്കുന്നതും വീഡിയോയില്‍ കാണാം. കാംബ്ലിയുടെ ആരോഗ്യനില വഷളായതില്‍ ആശങ്കാകുലരായ ആരാധകര്‍ അദ്ദേഹത്തിന്റെ സുഹൃത്തും ബാറ്റിംഗ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറോട് സഹായത്തിനായി സോഷ്യല്‍ മീഡിയയില്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ വീഡിയോ വിനോദ് കാംബ്ലിയുതേുതന്നെയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 2013-ല്‍ മുംബൈയില്‍ ഡ്രൈവിങ്ങിനിടെ ഉണ്ടായ ഹൃദയാഘാതംമുതല്‍ അദ്ദേഹത്തിന് Read More…
14 പന്തുകള്‍ ഉണ്ടായിട്ടും ആ ഒരു റണ്‍സ് എടുക്കാനായില്ല ; നാടകീയ ഏകദിനത്തില്‍ രോഹിത് ശര്‍മ്മയുടെ പ്രതികരണം
നാടകീയമായ സംഭവവികാസങ്ങള്‍ അരങ്ങേറിയ ഇന്ത്യാ ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 14 പന്തുകള്‍ ബാക്കിയുണ്ടായിട്ടും ഒരു റണ്‍സ് എടുക്കാന്‍ കഴിയാതെ പോയതില്‍ നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് നിരാശ. 231 എന്ന മിതമായ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മികച്ച നിലയിലായെങ്കിലും 14 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയ റണ്‍സ് നേടാനാകാതെ മത്സരം സമനിലയിലായിരുന്നു. ”14 പന്തില്‍ ആ ഒരു റണ്‍ ലഭിക്കാത്തതില്‍ നിരാശയുണ്ട്. സ്‌കോര്‍ നേടാമായിരുന്നു, പക്ഷേ അതിന് നിങ്ങള്‍ നന്നായി ബാറ്റ് ചെയ്യണം. ഇന്ത്യന്‍ ബാറ്റിംഗില്‍ Read More…
കരിയറിലെ മറ്റൊരു അതുല്യ റെക്കോര്‍ഡ് കൂടി ; കലണ്ടര്‍വര്‍ഷം 1000 റണ്‍സ് തികച്ച് യശസ്വീ
ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമില്‍ പ്രതിഭകളുടെ തള്ളിക്കയറ്റമാണ്. ദിനംപ്രതി പുതിയ പുതിയ യുവതാരങ്ങള്‍ ഓരോരുത്തരായി വാതില്‍ക്കല്‍ വന്ന് മുട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഓപ്പണറായി തന്റെ സ്ഥാനം സ്ഥിരപ്പെടുത്തുകയാണ് ബാറ്റ്‌സ്മാന്‍ യശസ്വീ ജെയ്‌സ്വാള്‍. ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ തന്റെ കരിയറിലെ മറ്റൊരു അതുല്യ റെക്കോര്‍ഡ് കൂടി രേഖപ്പെടുത്തി. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെ തകര്‍പ്പന്‍ ഫോം കാട്ടിയ താരം തന്റെ അന്താരാഷ്ട്ര കരിയറില്‍ പുതിയ നേട്ടം കൈവരിച്ചു.സ്റ്റാര്‍ ലെഫ്റ്റ്ഹാന്‍ഡര്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കുന്ന Read More…
ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി മോര്‍ണേ മോര്‍ക്കല്‍; ബംഗ്‌ളാദേശ് പര്യടനം മുതല്‍ കളത്തിലെത്തും
ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ബിസിസിഐ ഗൗതംഗംഭീറിനെ നിയോഗിച്ചെങ്കിലും അദ്ദേഹം മുമ്പോട്ട് വെച്ച സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെയൊന്നും ബിസിസിഐ കണ്ണടച്ചു നിയോഗിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി കെകെആറിന്റെ ബൗളിംഗ് കോച്ച് മോര്‍നേ മോര്‍ക്കലിനെ നിയോഗിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പേസര്‍ ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫില്‍ ചേരുമെന്നും ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ അദ്ദേഹം തന്റെ കളി തുടങ്ങാന്‍ സാധ്യതയുണ്ടെന്നുമാണ് ഏറ്റവും പുതിയ വിവരം. ഗംഭീര്‍ മുമ്പോട്ടുവെച്ച പുതിയ പരിശീലകരുടെ നിയമനം ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ താത്കാലിക കോച്ചിംഗ് Read More…
സിംബാബ്‌വേയുടെ വിക്കറ്റ് കീപ്പര്‍ ചരിത്രമെഴുതി ; 90 വര്‍ഷത്തെ ‘മോശം’റെക്കോഡ് തകര്‍ത്തു
അരങ്ങേറ്റ മത്സരത്തില്‍ തന്നെ മോശം റെക്കോഡ് വഴങ്ങി സിംബാവേയുടെ വിക്കറ്റ് കീപ്പര്‍ തകര്‍ത്തത് 90 വര്‍ഷത്തെ ചരിത്രം. അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ 40 ബൈ റണ്‍സ് വഴങ്ങുന്നയാളായിട്ടുള്ള റെക്കോഡാണ് നേടിയത്. 2022 ല്‍ സിംബാബ്‌വേയ്ക്കായി അരങ്ങേറിയ താരത്തിന്റെ ആദ്യ ടെസ്്റ്റ് മത്സരം അയര്‍ലണ്ടിനെതിരേയായിരുന്നു. അയര്‍ലണ്ടിന്റെ ഇന്നിംഗ്‌സില്‍ വിക്കറ്റ് കീപ്പര്‍ ക്ലൈവ് മദാന്‍ഡെ 42 ബൈകളാണ് വഴങ്ങിയത്. ബെല്‍ഫാസ്റ്റിലെ സ്റ്റോര്‍മോണ്ട് ക്രിക്കറ്റ് ഗ്രൗണ്ടില്‍ 1934-ല്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ലെസ് അമേസിന്റെ 90 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് മദാന്‍ഡെ Read More…









