ന്യൂസിലന്റിനെതിരേയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിനത്തില്‍ സ്പിന്നര്‍മാരുടെ മികവില്‍ ഇന്ത്യയുടെ ആധിപത്യം. കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് കാഴ്ചവെച്ച വാഷിംഗ്ടണ്‍ സുന്ദര്‍ ഏഴുവിക്കറ്റ് വീഴ്ത്തി. ബെംഗളൂരു ടെസ്റ്റില്‍ നിന്ന് തികച്ചും വ്യത്യസ്തമായി, പൂനെയില്‍ നടന്ന ആദ്യ ദിനത്തില്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ 10 വിക്കറ്റുകളും വീഴ്ത്തി. ടോപ് ഓര്‍ഡറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിവെച്ച നാശം 59 റണ്‍സിന് ഏഴുവിക്കറ്റ് വീഴ്ത്തി വാഷിംഗ്ടണ്‍ സുന്ദര്‍ പൂര്‍ത്തിയാക്കി. മൂന്ന് വര്‍ഷത്തിന് ശേഷം ടീമിലേക്ക് അവിസ്മരണീയമായ തിരിച്ചുവരവ് നടത്തിയാണ് Read More…