Featured Spotlight

‘കർമയ്ക്ക് വഴി തെറ്റില്ല, എല്ലാ നിശ്ശബ്ദ ദ്രോഹങ്ങൾക്കും അത് കണക്കു ചോദിക്കും’; വീണ്ടും മുനവെച്ച് വിനോദിനി കോടിയേരി

കണ്ണൂർ: കർമം ഒരിക്കലും വഴി തെറ്റില്ലെന്നും ജീവിതത്തിലെ എല്ലാ നിശ്ശബ്ദ ദ്രോഹങ്ങൾക്കും അത് കൃത്യമായി കണക്കു ചോദിക്കുമെന്നും വ്യക്തമാക്കി വിനോദിനി കോടിയേരി. നമ്മൾ രക്ഷപ്പെട്ടുവെന്ന് കരുതുന്ന നിമിഷമാകും കർമം അതിന്റെ ഫലം നൽകുകയെന്നും അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി തന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ അഭിപ്രായപ്പെട്ടു. താൻ ആരെയും മനഃപൂർവ്വം ഒഴിവാക്കാറില്ലെന്നും എന്നാൽ തന്റെ സാന്നിധ്യത്തിന് വിലയില്ലെന്ന് തോന്നുമ്പോൾ ഒഴിഞ്ഞുപോകാറാണ് പതിവെന്നും പറഞ്ഞുകൊണ്ടാണ് അവരുടെ കുറിപ്പ് ആരംഭിക്കുന്നത്. ഒറ്റപ്പെട്ടുപോയവരുടെ വേദനയെക്കുറിച്ചും അവരുടെ മനസ്സിന്റെ അവസ്ഥയെക്കുറിച്ചും Read More…

Crime

‘സ്‌നേഹമല്ല, റാഷിദിന്റെ ലക്ഷ്യം ഒന്നരക്കോടി’; മകളുടെ വീഡിയോയ്ക്ക് മറുപടിയുമായി പിതാവ്, ആ പണം എന്റെതു തന്നെയെന്ന് മകള്‍

കാസര്‍കോട്: അന്യമതസ്ഥനുമായുള്ള ബന്ധത്തെത്തുടര്‍ന്ന് തന്നെ തടഞ്ഞുവച്ചിരിക്കുന്നുവെന്ന മകളുടെ ആരോപണത്തിന് മറുപടിയുമായി സിപിഎം നേതാവായ പിതാവ്. തന്റെ മകളെ ജാതിയും മതവും നോക്കാതെ വിവാഹം ചെയ്ത് നല്‍കുമായിരുന്നുവെന്നും എന്നാല്‍ മകള്‍ പറഞ്ഞതല്ല വാസ്തവമെന്നും കാസര്‍കോട് ഉദുമയിലെ സിപിഎം നേതാവ് പി.വി ഭാസ്‌കരന്‍ പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം അരയ്ക്ക് താഴെ തളര്‍ന്ന് കിടക്കുന്ന മകളുടെ ജീവിതമാണ് പ്രധാനമെന്ന് ഭാസകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ ഭാസ്കരന്റെ ആരോപണങ്ങൾ ഇന്നു പുറത്തുവിട്ട വീഡിയോയിൽ സംഗീത നിഷേധിച്ചു. ‘‘ലക്ഷങ്ങൾ ചെലവാക്കിയെന്ന് അച്ഛൻ പറയുന്നുണ്ട്. Read More…