കൊറോണ വൈറസ് ബാധിക്കാതിരിക്കാന്‍ മൂന്ന് വര്‍ഷത്തിലേറെയായി വീട് അടച്ചുപൂട്ടി അതിനുള്ളില്‍ കഴിഞ്ഞിരുന്ന മാതാപിതാക്കളെയും മൂന്ന് കുട്ടികളെയും രക്ഷപ്പെടുത്തി. സ്‌പെയിനിലെ ഒവിഡോയില്‍ നടന്ന സംഭവത്തില്‍ അയല്‍ക്കാരിയായ യുവതി അറിയിച്ചത് അനുസരിച്ച് പ്രശ്‌നത്തില്‍ ഇടപെട്ട പോലീസാണ് രഹസ്യം തുറന്നത്. വീട്ടിലെ പിതാവ് മാത്രമാണ് ആകെ പുറത്തിറങ്ങുന്നതെന്ന് കണ്ടെത്തിയ അയല്‍ക്കാരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അയല്‍ക്കാരുമായി യാതൊരു സമ്പര്‍ക്കവുമില്ലാതെയാണ് കുടുംബം കഴിഞ്ഞിരുന്നത്. മുന്‍വശത്തെ വാതിലില്‍ വിതരണം ചെയ്യുന്ന പലചരക്ക് സാധനങ്ങള്‍ എടുക്കാന്‍ ഒരാള്‍ പതിവായി വീട്ടില്‍ നിന്നും പുറത്തുവരുന്നതും വീട്ടിലെ മൂന്ന് Read More…