കാലം ഇത്രയൊക്കെ പുരോഗതി പ്രാപിച്ചിട്ടും സ്ത്രീകൾ ലൈംഗികപരമായി നിരവധി ചൂഷണങ്ങൾ നേരിടുന്നുണ്ട്. ശാരീരികം മാത്രമല്ല പൊതുസ്ഥലങ്ങളിലെ പുരുഷന്മാരുടെ തുറിച്ചുനോട്ടവും അശ്ലീലച്ചുവയോടെയുള്ള സംസാരവും സ്ത്രീകളെ മാനസികമായി തളർത്തുന്നുണ്ട്. വളരെ ചെറിയ ഒരു ശതമാനം സ്ത്രീകൾ മാത്രമാണ് മുൻപ് ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിച്ചിരുന്നത്. എന്നാൽ ഇന്ന് ഇത് സംബന്ധിച്ച കൂടുതൽ അവബോധവും സാമൂഹിക പിന്തുണയും കാരണം, ഇത്തരം സംഭവങ്ങളോട് പ്രതികരിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കിയിരിക്കുന്നു. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ കയ്യടി ഏറ്റുവാങ്ങുന്നത്. പൊതുസ്ഥലത്ത് വെച്ച് അപമര്യാദയായി Read More…