ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളുടെയും പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും ഒരു പകര്‍പ്പ് സ്വീകരിക്കുന്നതിനായിട്ടുള്ള ഒരു പൊതു ലൈബ്രറിയാണ് നാഷണല്‍ ഡെപ്പോസിറ്ററി സെന്റര്‍. അത്തരത്തില്‍ നാല് കേന്ദ്രങ്ങളാണ് ഇന്ത്യയിലുടനിളമുള്ളത്. കണ്ണിമാറ പബ്ലിക് ലൈബ്രറി അവയിലൊന്നാണ്. ചെന്നൈയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . ഒരു ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ബുക്ക് നമ്പര്‍ (ISBN) അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് സീരിയല്‍ നമ്പര്‍ (ISSN) നല്‍കപ്പെട്ടിടുള്ള ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളുടെയും. പത്രങ്ങളുടെയും അനുകാലികങ്ങളുടെ പകര്‍പ്പ് ഇവിടെ ലഭ്യമാകും. 1896ലാണ് ഈ പബ്ലിക് ലൈബ്രറി സ്ഥാപിതമായത്. Read More…