വേനൽക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും ദുബായ് ആണ് ഓർമ്മവരുന്നത്. കാരണം കൊടിയ ചൂടിന് കുപ്രസിദ്ധമായ ഇടമാണ് ദുബായ്. അതി കഠിനമായ ചൂടായതിനാൽ നടപ്പാതയിൽ പോലും മുട്ട വെച്ചാൽ വേകുമെന്ന് പലരും തമാശക്ക് പറയാറുമുണ്ട്. എന്നാൽ ഈ കളിപറച്ചിൽ ഇപ്പോൾ കാര്യമായിരിക്കുകയാണ്. ദുബായിലെ ഒരു നിവാസി അടുത്തിടെ അത് കൃത്യമായി പരീക്ഷിക്കുകയും, സംഭവം ഇന്റർനെറ്റിൽ വൈറലാകുകയും ചെയ്തു. X-ൽ അൽമ എന്ന ഉപയോക്താവ് ആദ്യം പങ്കിട്ട ഒരു വീഡിയോയിൽ, മരുഭൂമിയിലെ സൂര്യനെ സ്വന്തം സ്റ്റൗവായി ഉപയോഗിക്കുന്ന ഒരാളെയാണ് Read More…
Tag: cooking
റിവേഴ്‌സ് പേരന്റിംഗ്? കുട്ടികൾ ഭക്ഷണമുണ്ടാക്കും, വീട് വൃത്തിയാക്കും, മാതാപിതാക്കള്‍ റെസ്റ്റെടുക്കും !
ചെറുപ്രായത്തിൽ കുട്ടികൾ മുതിർന്നവരെ അനുകരിക്കുകയും അവരെപോലെ പെരുമാറാൻ ശ്രമിക്കുകയും ചെയ്യുന്നത് ഏറെ രസകരമായ കാര്യമാണ്. അതെല്ലാം കുട്ടിക്കളിയുടെ ഭാഗമായിട്ടേ ആളുകൾ കാണാറുള്ളു. എന്നാൽ ചൈനയിൽ “റിവേഴ്സ് പാരന്റിംഗ്” എന്ന പേരിൽ സമാനയമായ പ്രവണത വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവം എന്താണന്നല്ലേ? അവിടെ മാതാപിതാക്കൾ വിശ്രമിക്കുമ്പോൾ കുട്ടികൾ മാതാപിതാക്കൾ ചെയ്യുന്ന വീട്ടുജോലികൾ ഏറ്റെടുക്കുകയാണ്. സോഷ്യൽ മീഡിയയിൽ പത്ത് ലക്ഷത്തോളം ഫോളോവേഴ്‌സിനെ നേടി ഓൺലൈൻ സെൻസേഷൻ ആയി മാറിയ ലിയോണിംഗ് പ്രവിശ്യയിൽ നിന്നുള്ള പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ യുവാൻ യുവാൻ പങ്കുവച്ച വീഡിയോയിലാണ്ര Read More…
ഭക്ഷണങ്ങളുടെ രുചി കൂട്ടാന്‍ പാചകം ചെയ്യുമ്പോള്‍ ഈ പൊടിക്കൈകള്‍ പരീക്ഷിയ്ക്കാം
രുചികരമായ ഭക്ഷണം ഉണ്ടാക്കാനും കഴിയ്ക്കാനുമാണ് നമുക്കെല്ലാവര്‍ക്കും ഇഷ്ടം. ഭക്ഷണത്തിന് രുചി കൂട്ടാന്‍ അടുക്കളയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് വീട്ടമ്മമാര്‍. എന്നാല്‍ എത്ര നന്നായി ഉണ്ടാക്കാന്‍ ശ്രമിച്ചാലും പലരും നല്ല അഭിപ്രായങ്ങള്‍ പറയണമെന്നില്ല. നമ്മള്‍ പാചകം ചെയ്യുന്ന ഭക്ഷണങ്ങളുടെ രുചി കൂട്ടാന്‍ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം…. സ്റ്റൗവില്‍ നിന്ന് വാങ്ങിയ ഉടനെ ഭക്ഷണം കഴിച്ചാല്‍ അതിന്റെ രുചി പൂര്‍ണ്ണമായി അറിയാന്‍ കഴിയില്ലെന്നാണ് പറയുക. രസമുകുളങ്ങള്‍ വളരെ സെന്‍സിറ്റീവ് ആയതാണിതിന് കാരണം ഉള്ളിയും വെളുത്തുളളിയും ആദ്യം തന്നെ മുറിച്ചുവയ്ക്കരുത്. ജോലി Read More…
എയര്‍ഫ്രൈയര്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങളും കൂടി അറിയണം
ഇപ്പോള്‍ അടുക്കളകളില്‍ ട്രെന്റായി മാറിയിരിക്കുകയാണ് എയര്‍ ഫ്രൈയര്‍. ഇത് ഉപയോഗിക്കുന്നത് ആരോഗ്യകരമാണെന്ന് പൊതുവേ കരുതപ്പെടുന്നു. കാരണം എണ്ണ ഉപയോഗിക്കാതെയാണെല്ലോ എയര്‍ഫ്രൈയര്‍ ഉപയോഗിച്ച് ഭക്ഷണ സാധനങ്ങൾ വറുത്തെടുക്കുന്നത്. എന്നാല്‍ ഇതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എയര്‍ഫ്രൈയറില്‍ വറുക്കുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറയും. 80 ശതമാനംവരെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനായി സാധിക്കും. കാലറി കുറഞ്ഞ ഭക്ഷണരീതിയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ എയര്‍ഫ്രൈയറില്‍ ഭക്ഷണം പാചകം ചെയ്യാം. മാത്രമല്ല ഇതില്‍ ഭക്ഷണം പാചകം ചെയ്യുമ്പോള്‍ ഭക്ഷണം ക്രിസ്പിയായിരിക്കും. ഓവനില്‍ പാചകം ചെയ്യാനായി എടുക്കുന്നതിനെക്കാള്‍ വേഗത്തില്‍ Read More…
നോണ്‍സ്റ്റിക്ക് പാത്രത്തില്‍ ഒരു പോറല്‍ മതി, ഓടിയെത്തും രോഗങ്ങൾ; ഉപയോഗം എപ്പോള്‍ നിര്‍ത്തണം?
കോട്ടിങ് പോയ നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ വീണ്ടും പാചകത്തിനായി ഉപയോഗിക്കാറുണ്ടോ? അങ്ങനെ ആണെങ്കിൽ അത് ഉടനെ നിര്‍ത്തിയേപറ്റൂ. നോണ്‍സ്റ്റിക്ക് പാത്രങ്ങളുടെ പ്രതലത്തിലുണ്ടാകുന്ന സൂക്ഷമകണങ്ങള്‍ പോലും അപകടകരമായ ദശലക്ഷക്കണക്കിന് സൂക്ഷമകണങ്ങള്‍ പുറത്തു വിടാനും ദോഷങ്ങളിലേക്ക് നയിക്കാനും കാരണമാകുന്നുവെന്ന് പഠനം. ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ റെമഡിയേഷന്‍ ഗവേഷകര്‍ നടത്തിയ പഠനം പ്രകാരം ടെഫ്‌ളോണ്‍ കോട്ടിങ്ങില്‍ ഉണ്ടാകുന്ന ഒരു പോറല്‍ 9000 ത്തിലധികം സൂക്ഷമ നാനോകണങ്ങള്‍ പുറത്തുവിടുന്നു. ഓസ്‌ട്രേലിയ ആസ്ഥാനമാക്കിയ ഗവേഷണ സംഘം നോണ്‍ സ്റ്റിക്ക് കുക്ക് വെയറില്‍ നിന്ന് Read More…
ബീഫ് പെട്ടെന്ന് വേവിച്ചെടുക്കണോ? ഇതുമാത്രം ചേര്‍ത്താല്‍ മതി, രുചിയോ ആഹാ…..
നല്ല ബീഫ് വരട്ടിയതും പൊറോട്ടയും കോംബോ ഗംഭീരമാണല്ലേ. പലപ്പോഴും ബീഫ് പോലുള്ള മാംസത്തില്‍ രുചി കൂട്ടാനായി പലരും പല രഹസ്യ ചേരുവകളും ചേര്‍ക്കാറുണ്ട്. അവയില്‍ ഒന്നിനെ നമുക്ക് പരിചയപ്പെട്ടാലോ? ഇവിടെ പച്ച പപ്പായയാണ് താരം. മാംസം പാകം ചെയ്യുന്ന സമയത്ത് പല സ്ഥലങ്ങളിലും പച്ച പപ്പായ ചേര്‍ക്കാറുണ്ട്. ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്. മാംസം പ്രോട്ടീനാല്‍ സമ്പന്നമാണ്. പപ്പായയില്‍ ആകട്ടെ പ്രോട്ടീനെ വിഘടിപ്പിക്കുന്ന പാപ്പൈന്‍ എന്ന എന്‍സൈം അടങ്ങിയട്ടുമുണ്ട്. ഇത് മാംസം മൃദുവാക്കുന്നു. ഇത് മാംസത്തിന്റെ നാരുകള്‍ Read More…
ഒലിവ് എണ്ണ നല്ലതാണ്, എന്നാല്‍ പാചകത്തിന് ഏറ്റവും മികച്ച ഒലിവ് ഓയില്‍ ഏതാണ്?
ഒലിവ് ഓയില്‍ ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ ഒരു ജനപ്രിയ പാചക എണ്ണയാണ്. ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഇവ മറ്റ് എണ്ണകളെ അപേക്ഷിച്ച് ഹൃദയാരോഗ്യത്തിന് ഗുണകരമാണ് . ഒലിവ് ഓയിലുകളില്‍ ജിവോ എക്സ്ട്രാ ലൈറ്റ് ഒലിവ് ഓയിലും ഗായ എക്സ്ട്രാ ലൈറ്റ് ഒലിവ് ഓയിലും മികച്ചതാണ്. പാചകത്തിനുള്ള ഒലിവ് ഓയില്‍ ജിവോ ഒലിവ് ഓയില്‍ എക്സ്ട്രാ ലൈറ്റ് ദൈനംദിന ഉപയോഗത്തിനുള്ള ഒരു പാചക എണ്ണയാണ്. വറുക്കുന്നതിനും , ബേക്കിംഗ് തുടങ്ങി ഉയര്‍ന്ന ചൂടുള്ള പാചകത്തിനും ഇത് Read More…
ചട്‌ണിയും സാമ്പാറും ഒരിക്കലും ഈ പാത്രങ്ങളില്‍ സൂക്ഷിക്കരുത്; ഭക്ഷണം കഴിക്കാവുന്നവയും വേണ്ടാത്തതും
എന്തെല്ലാം ഭക്ഷണം കഴിക്കണം എന്തെല്ലാം വേണ്ടായെന്ന് വയ്ക്കണം എന്നതിനെപ്പറ്റി പലപ്പോഴും പലവര്‍ക്കും സംശയമുണ്ടാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യക്കാര്‍ എങ്ങനെ ശരിയായി ഭക്ഷണം കഴിക്കണമെന്നതിനെപ്പറ്റി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ സമഗ്രമായ മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നു.148 പേജുള്ള ഇ- ബുക്ക് ഇപ്പോള്‍ അവരുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അതില്‍ ഓരോ പ്രായക്കാരും എന്തെല്ലാം ഡയറ്റ് ഫോളോ ചെയ്യണം, പാചകകുറിപ്പുകള്‍, എങ്ങനെ അത് പാചകം ചെയ്യണമെന്നൊക്കെ ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാംക്രമികേതര രോഗങ്ങളില്‍ ഭൂരിഭാഗവും Read More…
നിസാരമായി തള്ളിക്കളയും, എന്നാല്‍ ആരോഗ്യപരമായി ശ്രദ്ധ വേണ്ടതാണ് ഈ അടുക്കളകാര്യങ്ങള്‍
ആരോഗ്യം മെച്ചപ്പെടുത്താന്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നത് പോലെ തന്നെ അടുക്കളയിലെ ചില കാര്യങ്ങളിലും വളരെയധികം ശ്രദ്ധ വേണം. അടുക്കളയിലെ ചില അശ്രദ്ധമായ കാര്യങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഭീഷണിയുള്ള കാര്യം തന്നെയാണ്. ഇങ്ങനെ നമ്മള്‍ നിസാരമായി തള്ളിക്കളയുന്നതും എന്നാല്‍ ശ്രദ്ധ വേണ്ടതുമായ കാര്യങ്ങളെ കുറിച്ച് അറിയാം….