മയക്കുമരുന്നിന് അടിമയായി കുടുംബാംഗങ്ങളെ നിരന്തരം ഉപദ്രവിച്ചിരുന്ന യുവാവിനെ സ്വന്തം വീട്ടുകാർ വാടകക്കൊലയാളിയെ വിട്ട് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അംരോഹയിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്. കൊല്ലപ്പെട്ട ദുഷ്യന്ത് എന്ന യുവാവിന്റെ പിതാവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഷാംപുർ ഗ്രാമത്തിലെ കനാലിന് സമീപം രക്തത്തിൽ കുളിച്ച നിലയിൽ ദുഷ്യന്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുടുംബം തന്നെ ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിഞ്ഞത്. ദീർഘകാലമായി ലഹരിക്ക് അടിമയായിരുന്ന ദുഷ്യന്ത് വീട്ടിൽ സ്ഥിരമായി പ്രശ്നങ്ങൾ Read More…

