Crime

ഹോട്ടല്‍മുറിയില്‍ വനിതാ കോണ്‍സ്റ്റബിളിനൊപ്പം പിടിയിലായ ഡിവൈ.എസ്.പി.യെ തരംതാഴ്ത്തി കോണ്‍സ്റ്റബിളാക്കി

ലഖ്‌നൗ: സഹപ്രവര്‍ത്തകയ്‌ക്കൊപ്പം അസ്വാഭാവിക സാഹചര്യത്തില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയ ഉത്തര്‍പ്രദേശ് ഡിവൈ.എസ്.പി.യെ തരംതാഴ്ത്തി. വനിതാ കോണ്‍സ്റ്റബിളിനൊപ്പം പിടിയിലായ ഉന്നാവിലെ ബിഗാപുര്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് കൃപാശങ്കര്‍ കനൗജിയെയാണ് കോണ്‍സ്റ്റബിളാക്കി തരംതാഴ്ത്തിയത്. സംഭവം നടന്നിട്ട് മൂന്നുവര്‍ഷമായെങ്കിലും ഇമപ്പാഴാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. 2021 ജൂലൈയില്‍ അവധിക്ക് അപേക്ഷിച്ചതിനുപിന്നാലെ കനൗജിയയെ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുടുംബപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച അപേക്ഷ മേലധികാരികള്‍ അംഗീകരിച്ചെങ്കിലും കനൗജിയ വീട്ടിലേക്കല്ല പോയത്. പകരം കാണ്‍പൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. ഇതിനൊപ്പം തന്റെ സ്വകാര്യ, Read More…