ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധ മാർച്ചിനിടയില്‍ വനിതാ നേതാക്കളുടെ കയ്യാങ്കളി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുദ്രാവാക്യം വിളിച്ചു തുടങ്ങിയ മാർച്ച് ഒടുവിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള കൈയ്യാങ്കളിയിലാണ് അവസാനിച്ചത്. ഓൾഡ് ഫരീദാബാദിലെ ചാന്ദി വാലി ധർമ്മശാലയിൽ നിന്ന് പത്ഥ്വാരി ക്ഷേത്രത്തിലേക്ക് സംഘടിപ്പിച്ച മാർച്ചിനിടെ രണ്ട് കോൺഗ്രസ് വനിതാ നേതാക്കൾ തമ്മിൽ തല്ലി. സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പേൾ ചൗധരി, ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ബൽജിത് കൗശിക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു Read More…

