നാട്ടില്‍ പ്രസവിക്കാന്‍ നല്ല ആശുപത്രിയില്ലാത്തതുകൊണ്ട് സ്ത്രീകള്‍ ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞ വനിത മാധ്യമപ്രവര്‍ത്തകയെ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് എംഎല്‍എ. കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹലിയാല്‍ എംഎല്‍എയുമായ ആര്‍.വി.ദേശ്പാണ്ഡെയാണ് പത്ര സമ്മേളനത്തിനിടെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ജോയ്ഡയില്‍ അടിയന്തരമായി സൂപ്പര്‍ സ്പെഷല്‍റ്റി ആശുപത്രി വേണമെന്നും അതില്ലാത്തതിനാല്‍ ഗര്‍ഭിണികള്‍ കഷ്ടപ്പെടുകയാണെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ വാക്കുകള്‍. ‘നിനക്കൊരു കുട്ടിയുണ്ടാകേണ്ടസമയത്ത്, ഞാന്‍ നിനക്കത് ചെയ്തുതരാം’ എന്നായിരുന്നു അശ്ലീല ചിരിയോടെ എംഎല്‍എയുടെ മറുപടി. സ്ത്രീകളുടെ അഭിമാനം ചോദ്യം ചെയ്യുന്ന വാക്കുകളാണ് എംഎല്‍എയുടേതെന്നും പരസ്യമായിതന്നെ മാപ്പുപറയണമെന്നും രാഷ്ട്രീയനേതാക്കളും Read More…

