സംസ്കരിച്ച മനുഷ്യവിസർജ്യം ഉപയോഗിച്ച് കൂടുതൽ കരുത്തുള്ള പുതിയ തരം കോൺക്രീറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യയിലെ ശാസ്ത്രജ്ഞർ. മണിപ്പാൽ യൂണിവേഴ്സിറ്റി ജയ്പ്പൂരിലെ സിവില് എഞ്ചിനീയറായ രഘുവേഷ് തിവാരിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ പുതിയ കണ്ടെത്തലിന് പിന്നിൽ. തെലങ്കാനയിലെ വറങ്കളിലുള്ള ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് ശേഖരിച്ച സംസ്കരിച്ച മലിനജല അവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് ഇവർ ‘ബയോചാർ’ (Biochar) നിർമ്മിച്ചത്. ഓക്സിജന്റെ അളവ് വളരെ കുറഞ്ഞ അന്തരീക്ഷത്തിൽ ജൈവവസ്തുക്കൾ ചൂടാക്കുമ്പോൾ ലഭിക്കുന്ന കാർബൺ അടങ്ങിയ പദാർത്ഥമാണ് ബയോചാർ. ഈ പഠനത്തിനായി, സംസ്കരിച്ച മലിനജല Read More…

