Featured Good News

സ്വപ്നത്തിലെ പ്രിയരോട് സംസാരിക്കാം ! രണ്ട് പേര്‍ സ്വപ്നത്തിലൂടെ ആശയവിനിമയംനടത്തിയെന്ന് ഗവേഷകര്‍

ഒരാള്‍ കാണുന്ന സ്വപ്നത്തിലെ മറ്റു വ്യക്തികളുമായി ആശയവിനിമയം നടത്താനായാല്‍ എന്തൊരു അത്ഭുതലോകമാകും അത് സൃഷ്ടിക്കുക. സ്വപ്നത്തില്‍ കാമുകന് കാമുകിയോട് സല്ലപിക്കാം, പ്രിയപ്പെട്ടവരുമായി സംവദിക്കാം… അങ്ങനെയെന്തൊക്കെ….. രണ്ട് ആളുകള്‍ തമ്മില്‍ സ്വപ്നത്തിലൂടെ ആശയവിനിമയം സാധ്യമാണോ? ഒരുപാടുകാലമായി ശാസ്ത്രലോകം തേടികൊണ്ടിരുന്ന ഈ സാധ്യതയില്‍ വന്‍വഴിത്തിരിവ്. ലുസിഡ് ഡ്രീമിങ് എന്ന സ്വപന്ഘട്ടത്തിലായിരുന്നു രണ്ട്പേര്‍ തമ്മില്‍ ആശയവിനിമയം സാധ്യമായതെന്ന് കാലിഫോര്‍ണിയയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. ആര്‍ഇഎം സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഗവേഷണം സാധ്യമാക്കിയത്. ഉറക്കം മെച്ചപ്പെടുത്തല്‍, ലൂസിഡ് ഡ്രീമിങ് തുടങ്ങിയ മേഖലകളിൽ ഗവേഷണം Read More…