Myth and Reality

പാല്‍ ഉത്പന്നങ്ങളും മീനും ഒരുമിച്ച് കഴിച്ചാല്‍ വെള്ളപ്പാണ്ടിന് സാധ്യതയോ? വാസ്തവം ഇതാണ്

ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുത്, അത് വിരുദ്ധാഹാരമാണെന്ന് പറയാറുണ്ട്. അത്തരത്തിലുള്ള ആഹരങ്ങളുടെ പട്ടികയില്‍ പെടുന്നതാണ് പാലുല്‍പ്പന്നങ്ങളും മീനും. എന്നാല്‍ ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? മീനും പാലും ഒരുമിച്ചാണ് കഴിച്ചാല്‍ ചര്‍മരോഗമായ വെള്ളപ്പാണ്ട് വരും എന്നും പറയുന്നവരുണ്ട്. തെക്കന്‍ ഏഷ്യയിലും മധ്യ കിഴക്കുമാണ് ആയുര്‍വേദ പാരമ്പര്യം പറയുന്നതുപോലെ വിരുദ്ധാഹരങ്ങള്‍ ദോഷം ചെയ്യുമെന്നുള്ള വിശ്വാസം നിലനില്‍ക്കുന്നത്. ചില ഭക്ഷണങ്ങള്‍ ഒരുമിച്ചാണ് കഴിക്കുന്നതെങ്കില്‍ അത് ശരീരത്തിന്റെ സന്തുലനം നഷ്ട്ടപ്പെടുത്തുന്നുവെന്നും പറയപ്പെടുന്നു. ഉഷ്ണപ്രകൃതിയുള്ള മത്സ്യത്തിനോടൊപ്പം ശീതപ്രകൃതിയുള്ള പാലുല്‍പന്നങ്ങളും കഴിക്കുന്നതിലൂടെ വിഷാംശം ഉണ്ടാകാനും വെള്ളപ്പാണ്ട് Read More…