ബുച്ചി ബാബു ഇൻവിറ്റേഷണൽ ടൂർണമെന്റില്‍ ചൊവ്വാഴ്ച ഗുരു നാനക് കോളേജിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഢിനെതിരെ മഹാരാഷ്ട്രക്ക് വേണ്ടി സെഞ്ച്വറി നേടി പൃഥ്വി ഷാ. 122 പന്തിൽ നിന്നാണ് ഷാ സെഞ്ച്വറി നേടിയത്. 44-ാം ഓവറിൽ ബൗണ്ടറി അടിച്ചാണ് ഷാ മൂന്നക്കം കടന്നത്. ഒരു സിക്സും പതിനാല് ഫോറുകളും ഉൾപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. ക്രമരഹിതമായ ബൗൺസും ടേണും ശാന്തമായി ഷാ കൈകാര്യം ചെയ്തു. പൃഥ്വി ഷാ ഇതുവരെ ഇന്ത്യക്കായി അഞ്ച് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും ഒരു ടി20-യും കളിച്ചിട്ടുണ്ട്. Read More…

