വിചിത്രമായ ചേരുവകളും അപ്രതീക്ഷിതമായ പരീക്ഷണങ്ങളും കാരണം ഭക്ഷണപാനീയങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാധാരണമാണ്. കോഫിയിലെ വൈവിധ്യമാർന്ന രുചികൾ മുതൽ വ്യത്യസ്ത ഭക്ഷണ രീതികൾ വരെ ഇന്റർനെറ്റിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ വിചിത്രമായ ഒരു വാദവുമായി എത്തിയിരിക്കുന്ന ഒരു പാനീയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. മനുഷ്യന്റെ മുലപ്പാൽ ചേർത്താണ് നിർമ്മിച്ചതെന്ന് അവകാശപ്പെടുന്ന “മമ്മി മോക്ക” (Mommy Mocha) എന്ന പാനീയത്തിന്റെ പേരിൽ ലോസ് ഏഞ്ചഞ്ചലസിലെ ഒരു കഫേ വൈറൽ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ്. Read More…

