Featured Oddly News

ചൈനയില്‍ തരംഗമായി പാറ്റാ കാപ്പി! പൊടിച്ച പാറ്റയും ഉണക്കിയ പുഴുക്കളും ചേര്‍ക്കും, വില 570 രൂപ !

ബെയ്‌ജിങ്‌: നമ്മുടെ കാപ്പിയിലെങ്ങാനും പാറ്റാവീണാല്‍… പക്ഷേ, ചൈനയില്‍ പാറ്റാ കാപ്പി തരംഗമായി മാറുകയാണ്‌. പൊടിച്ച പാറ്റായും ഉണക്കിയ പുഴുക്കളെയും ചേര്‍ത്താണ്‌ അവര്‍ കാപ്പി തയാറാക്കുന്നത്‌. 45 യുവാനാണ്‌ (ഏകദേശം 570 രൂപ) ഇതിന്റെ വില. ചൈനയിലെ സാഹസികരായ യുവ ഉപഭോക്‌താക്കള്‍ക്കിടയില്‍ ഈ കാപ്പി തരംഗമായി മാറിക്കഴിഞ്ഞു. അതു കുടിച്ചവര്‍ പറയുന്നത്‌ പാറ്റാ കാപ്പിയുടെ രുചി ‘കരിഞ്ഞതും അല്‍പ്പം പുളിച്ചതുമാണെന്നാണ്‌’.ബെയ്‌ജിങ്ങിലെ ഒരു പ്രാണി മ്യൂസിയത്തിലാണു പാറ്റാ കാപ്പി അവതരിപ്പിക്കപ്പെട്ടത്‌. കഴിഞ്ഞ ജൂണിലാണ്‌ ഈ പാനീയം പുറത്തിറക്കിയതെങ്കിലും,അടുത്തിടെയാണ്‌ ഇത്‌ വൈറലായത്‌. Read More…