ക്ലാവ് പിടിച്ച ഓട്ടുപാത്രങ്ങളും വിളക്കുമൊക്കെ കഴുകുക എന്നത് വീട്ടമ്മമാര്‍ക്ക് കുറച്ച് പണിപ്പെട്ട കാര്യം തന്നെയാണ്. പുളിയും, ചാരവും, സോപ്പുമൊക്കെ തേച്ച് കഷ്ടപ്പെട്ടാണ് പലരും ഇത്തരം പാത്രങ്ങള്‍ വൃത്തിയായും തിളക്കമുള്ളതാക്കിയും എടുക്കുന്നത്. ഇതിന് പാത്രങ്ങളില്‍ ക്ലാവ് പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇതിനായി ഇടയ്ക്കിടയ്ക്ക് കഴുകാം. വിളക്ക് ആണെങ്കില്‍ അമിതമായി എണ്ണമയം ഇരിക്കുന്നത് അഴുക്ക് പിടിക്കുന്നതിന് കാരണമാകുന്നുണ്ട്. പിച്ചള പാത്രങ്ങള്‍, ഒട്ടുപാത്രങ്ങള്‍ എന്നിവ വൃത്തിയാക്കുമ്പോള്‍ നല്ല സോഫ്റ്റായിട്ടുള്ള സ്‌ക്രബ്ബര്‍ അല്ലെങ്കില്‍ തുണി എന്നിവ ഉപയോഗിക്കാന്‍ മറക്കരുത്. നല്ല പരുപരുത്ത സാധനങ്ങള്‍ Read More…