Fitness

പടികള്‍ കയറുന്നതാണോ, നടത്തമാണോ വ്യായാമത്തിന് ബെസ്റ്റ്? ഇത് അറിഞ്ഞിരിക്കാം

ശരീരം ഫിറ്റായിരിക്കാനായി ആഗ്രഹിക്കുന്ന വ്യക്തികളായിരിക്കും അധികവും. എന്നാല്‍ വ്യായാമം ചെയ്യാനായി ചിലപ്പോള്‍ സമയം ലഭിക്കില്ല. ഇനി ജിമ്മില്‍ പോകാമെന്ന് വെച്ചാലോ അപ്പോഴും പണം വില്ലനാകുന്നു. എന്നാല്‍ പടികള്‍ കയറുന്നതും നടക്കുന്നതും ജീവിതശൈലിയുടെ ഭാഗമാക്കുന്നത് ഫിറ്റ്നസിന് സഹായിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. പടികള്‍ കയറുന്നത് ആരോഗ്യകരമായ പ്രവര്‍ത്തനമാണ്. നിരവധി പേശികള്‍ക്ക് ഇത് ഗുണം ചെയ്യുന്നു, ഒപ്പം ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നു. വളരെ വേഗത്തില്‍ കാലറി കത്തിക്കാനായി പടികള്‍ കയറുന്നത് സഹായിക്കുന്നു. ആഴ്ചയില്‍ 30 മിനിറ്റ് പടികള്‍ Read More…