തണുപ്പ് കൂടുന്നത് കൊണ്ട് ആരോഗ്യകരവും പോഷകസമൃദ്ധവുമായിരിക്കണം ശൈത്യകാലത്തെ ഭക്ഷണരീതികള്‍. കാബേജ് സാധാരണ എല്ലാ വീടുകളിലും ഉപയോഗിക്കാറുണ്ട്. തോരന്‍ വച്ച് കഴിക്കാന്‍ മാത്രമല്ല സാലഡിനും സൂപ്പിനുമൊക്കെ ഈ പച്ചക്കറി ഉപയോഗിക്കാറുണ്ട്. ഉയര്‍ന്ന അളവില്‍ കീടനാശിനി അടിക്കുന്ന പച്ചക്കറി കൂടിയാണ് നമ്മുടെ കാബേജ്.രോഗം പരത്തുന്ന വസ്തുക്കളും അണുക്കളും ഇതില്‍ അടങ്ങിയട്ടുണ്ട്.അതിനാല്‍ കാബേജിന്റെ ഓരോ പാളിയും വൃത്തിയാകേണ്ടിയിരിക്കുന്നു. അത്തരത്തില്‍ വൃത്തിയാക്കാന്‍ സഹായിക്കുന്ന ചില വിദ്യകള്‍ ഇതാ… കാബേജിന്റെ പുറത്തെ ഇലകള്‍ നീക്കം ചെയ്യുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇവ പൊതുവേ കേടായതും അഴുക്ക് Read More…
Tag: cleaning
നെത്തോലിയുടെ മുള്ള് കളഞ്ഞ് വൃത്തിയാക്കാന്‍ ഒരു ട്രിക്ക്: കത്രികയോടും കത്തിയോടും നോ പറയാം
ഭക്ഷണപ്രേമികള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഒരു മീനാണ് നെത്തോലി. ചൂടയെന്നും കൊഴുവയെന്നുമൊക്കെ ഇതിനെ വിളിക്കാറുണ്ട്. ഇത് വറുത്ത് കഴിക്കുന്നതാണ് വളരെ രുചികരം. എന്നാല്‍ ഇത് വൃത്തിയാക്കി എടുക്കുകയെന്നത് ടാസ്‌കാണ്. കത്തിയും കത്രികയുമൊന്നുമില്ലാതെ നത്തോലി വെട്ടിയെടുക്കാം. അതിന്റെ മുള്ളും എടുക്കാനൊരു ട്രിക്കുണ്ട്. മീനിന്റെ തലയുടെ ഭാഗം കൈ കൊണ്ട് നുള്ളി കളയണം. അതിന്റെ വയറ് ഭാഗത്തോടൊപ്പം വേണം കളയാന്‍. വാല്‍ ഭാഗം കൈ കൊണ്ട് തന്നെ ചെറുതായി കറക്കി അടര്‍ത്തി എടുക്കാവുന്നതാണ്. മുള്ള് മുഴുവനായി കളയാനായി മീനിന്റെ തലയും വയറും Read More…
അടുക്കളയില്‍ നിങ്ങള്‍ ഉപയോഗിക്കുന്നത് സ്റ്റീല്‍ സ്‌ക്രബറാണോ? എന്നാല്‍ ഇക്കാര്യം ശ്രദ്ധിക്കൂ
അടുക്കളയിലെ പാത്രങ്ങള്‍ പെട്ടെന്ന് വൃത്തിയാക്കി എടുക്കാന്‍ ഏറ്റവും ഉപകാരപ്പെട്ടതാണ് സ്റ്റീല്‍ സ്‌ക്രബറുകള്‍. സ്പോഞ്ച് സ്‌ക്രബര്‍ ഉണ്ടെങ്കിലും കരിപ്പിടിച്ച് പാത്രങ്ങള്‍ വെട്ടിതിളങ്ങാന്‍ സ്റ്റീല്‍ സ്‌ക്രബര്‍ തന്നെയാണ് ഏറ്റവും നല്ലത്. എന്നാല്‍ വളരെ കൃത്യമായ രീതിയില്‍ വേണം ഉപയോഗിക്കാന്‍. സ്റ്റീല്‍ സ്‌ക്രബര്‍ ഉപയോഗിക്കുന്നത് പാത്രങ്ങളിലെ അഴുക്ക് വേഗം കളയാനായി സഹായിക്കുമെങ്കിലും നോണ്‍സ്റ്റിക് പാത്രങ്ങള്‍, ഗ്ലാസ് എന്നിവയില്‍ സ്റ്റില്‍ സ്‌ക്രബര്‍ ഉപയോഗിക്കുമ്പോള്‍ പോറല്‍ വീഴാറുണ്ട്. നോണ്‍സ്റ്റിക്കായുള്ള പാത്രങ്ങളില്‍ ഇത് ഉരച്ച് കഴുകുകയാണെങ്കില്‍ പെട്ടെന്ന് തന്നെ കോട്ടിങ് പോകുകയും ചെയ്യും. സ്റ്റീല്‍ ഉപകരണത്തില്‍ Read More…
ക്ലാവ് പിടിച്ച ഓട്ടുപാത്രങ്ങളും വിളക്കുമൊക്കെ പുതുപുത്തനാക്കാം ; ഇക്കാര്യങ്ങള്‍ ചെയ്യാം
ക്ലാവ് പിടിച്ച ഓട്ടുപാത്രങ്ങളും വിളക്കുമൊക്കെ കഴുകുക എന്നത് വീട്ടമ്മമാര്‍ക്ക് കുറച്ച് പണിപ്പെട്ട കാര്യം തന്നെയാണ്. പുളിയും, ചാരവും, സോപ്പുമൊക്കെ തേച്ച് കഷ്ടപ്പെട്ടാണ് പലരും ഇത്തരം പാത്രങ്ങള്‍ വൃത്തിയായും തിളക്കമുള്ളതാക്കിയും എടുക്കുന്നത്. ഇതിന് പാത്രങ്ങളില്‍ ക്ലാവ് പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇതിനായി ഇടയ്ക്കിടയ്ക്ക് കഴുകാം. വിളക്ക് ആണെങ്കില്‍ അമിതമായി എണ്ണമയം ഇരിക്കുന്നത് അഴുക്ക് പിടിക്കുന്നതിന് കാരണമാകുന്നുണ്ട്. പിച്ചള പാത്രങ്ങള്‍, ഒട്ടുപാത്രങ്ങള്‍ എന്നിവ വൃത്തിയാക്കുമ്പോള്‍ നല്ല സോഫ്റ്റായിട്ടുള്ള സ്‌ക്രബ്ബര്‍ അല്ലെങ്കില്‍ തുണി എന്നിവ ഉപയോഗിക്കാന്‍ മറക്കരുത്. നല്ല പരുപരുത്ത സാധനങ്ങള്‍ Read More…
മിക്സിയുടെ ബ്ലേഡിനിടയിലെ ഭക്ഷണാപദാര്‍ഥങ്ങള്‍ ഇനി വേഗത്തില്‍ ക്ലീനാക്കാം
ക്ലീനിംഗ് എന്നത് വീട്ടമ്മമാര്‍ക്ക് അടുക്കളില്‍ വളരെ പണിപ്പെട്ടൊരു ജോലിയാണ്. പാത്രങ്ങള്‍ കഴുകുന്ന ജോലി മാത്രമല്ല ക്ലീനിംഗില്‍ ഉള്‍പ്പെടുന്നത്. അടുക്കളയിലെ പല സാധനങ്ങളും ഉപയോഗിച്ച ശേഷം വൃത്തിയാക്കുക എന്നത് വളരെ പണിപ്പെട്ടൊരു കാര്യം തന്നെയാണ്. വീട്ടാവശ്യങ്ങള്‍ക്ക് എപ്പോഴും ഉപയോഗിയ്ക്കുന്ന മിക്സിയും ഇത്തരത്തില്‍ തന്നെയാണ്. കറികള്‍ക്കായി അരച്ച് കഴിഞ്ഞാല്‍ മിക്സി വൃത്തിയാക്കി എടുക്കുന്നത് കുറച്ച് പണിപ്പെട്ട കാര്യം തന്നെയാണ്. മിക്സിയുടെ ബ്ലേഡിനിടയില്‍ ഭക്ഷണാപദാര്‍ഥങ്ങള്‍ മറ്റും പറ്റിപിടിച്ചിരിക്കുന്നത് തന്നെയാണ് വൃത്തിയാക്കല്‍ പാടുപെടുത്തുന്നതും. എന്നാല്‍ ഇക്കാര്യങ്ങള്‍ കൊണ്ട് നമുക്ക് മിക്സി വളരെ വേഗത്തില്‍ Read More…
ക്ലീനിംഗ് ഉൽപ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ലേബൽ നോക്കുക; അല്ലെങ്കില്‍ നിങ്ങളുടെ തലച്ചോറിനെ ദോഷകരമായി ബാധിച്ചേക്കാം
പല ആവശ്യങ്ങള്‍ക്കായി നമ്മള്‍ വാങ്ങുന്ന ക്ലീനിംഗ് ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ‘ക്വാട്ടുകൾ’ മനുഷ്യരുടെ മസ്തിഷ്ക കോശങ്ങൾക്ക് ‘വിഷകരമായി’ മാറുമെന്ന് സമീപകാല പഠനങ്ങള്‍. മിക്കവാറും എല്ലാ ക്ലീനിംഗ് ഉൽപ്പന്നങ്ങളിലും കാണപ്പെടുന്ന ഒരു പ്രത്യേക സംയുക്തം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ സംയുക്തത്തെ ക്വാട്ടർനറി അമോണിയം സംയുക്തങ്ങൾ അല്ലെങ്കിൽ “ക്വാട്ട്സ്” എന്ന് വിളിക്കുന്നു. കൃത്യമായി പറഞ്ഞാൽ, ക്ലീനിംഗ് ഉൽപ്പന്നങ്ങൾ, ഹാൻഡ് സാനിറ്റൈസറുകൾ, പലതരം വൈപ്പുകൾ എന്നിവയിൽ ക്വാട്ട് കാണപ്പെടുന്നു.കോശസ്തരത്തെ തടസ്സപ്പെടുത്തുന്നതിലൂടെ വൈറസുകൾ, ബാക്ടീരിയകൾ, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവ Read More…