നല്ല മീന്‍ മുളക് അരച്ച് മണ്‍ചട്ടിയില്‍ കറിവെക്കണം. പിറ്റേ ദിവസം അത് എടുത്ത് കഴിച്ചാല്‍ ഒരു പാത്രം ചോറുണ്ണാനായി മറ്റൊന്നും പിന്നെ വേണ്ട. ആരോഗ്യത്തിനും മണ്‍ചട്ടിയിലെ പാചകം നല്ലതാണ്. ഇതിൽ ഹാനികരമായ കെമിക്കലുകളില്ല. മണ്‍പാത്രങ്ങള്‍ സീസണ്‍ ചെയ്താണ് ഉപയോഗിക്കേണ്ടത്. ഇതിനായി പുതിയതായി വാങ്ങിയ ചട്ടി ആദ്യം ചകിരി ഉപയോഗിച്ച് നന്നായി കഴുകണം. ആദ്യ ദിവസം വെള്ളം ഒഴിച്ച് വെക്കണം. പിന്നീട് കഴുകി പുതിയ കഞ്ഞിവെള്ളം നിറയ്ക്കണം. രണ്ട് ദിവസം കൂടി അത് ആവര്‍ത്തിക്കണം. നാലാമത്തെ ദിവസം കഴുകി Read More…