Crime

ജലദോഷം മാറാന്‍ 5വയസുകാരനെ സിഗരറ്റ് വലിപ്പിച്ച് ഡോക്ടര്‍! അന്വേഷണം, സ്ഥലംമാറ്റം

ജലദോഷത്തിന് ചികില്‍സ തേടിയെത്തിയ അഞ്ചുവയസുകാരനെ കൊണ്ട് സിഗരറ്റ് വലിപ്പിച്ച് സര്‍ക്കാര്‍ ഡോക്ടര്‍. ഉത്തര്‍പ്രദേശിലെ ജലൗണിലാണ് സംഭവം. ഇതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഡോക്ടറെ സ്ഥലം മാറ്റി അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. കുട്ടിയുടെ ചുണ്ടിലേയ്ക്ക് ഡോക്ടര്‍ സിഗരറ്റ് വച്ച് നല്‍കുന്നതും അതിന് തീ കൊളുത്തുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. സിഗരറ്റ് കത്തിച്ച് കൊടുത്തശേഷം പുകയെടുക്കേണ്ടത് എങ്ങനെയാണെന്നുകൂടി ഡോക്ടര്‍ ക്ലാസ് എടുക്കുന്നുണ്ട്. കുട്ടി വലിച്ചപ്പോള്‍ പുക വരുന്നത് ശരിയായ രീതിയിലല്ലെന്ന് പറഞ്ഞ് സിഗരറ്റ് വാങ്ങി ഡോക്ടര്‍ വലിച്ച് കാണിക്കുന്നുമുണ്ട്. Read More…