Celebrity Featured

“ഇത് ലൈംഗിക പീഡനത്തിന് തുല്യം!”: എഐ വ്യാജ വീഡിയോയിൽ മൗനം വെടിഞ്ഞ് ജാന്‍വി കപൂർ!

‘ദേവര: പാർട്ട് 1’ എന്ന ചിത്രത്തിലെ ‘ചുട്ടമല്ലെ’ എന്ന പാട്ടിലെ രംഗങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ എ.ഐ (AI) വീഡിയോയ്ക്കെതിരെ പ്രതികരണവുമായി നടി ജാൻവി കപൂർ. സ്ത്രീകളെ അപമാനിക്കാന്‍ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതിനെതിരെ രംഗത്തുവന്ന താരം, അനുവാദമില്ലാതെ ഇത്തരത്തിലുള്ള വ്യാജ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് കടുത്ത ലംഘനമാണെന്ന് വ്യക്തമാക്കി. ഇതുസംബന്ധിച്ച് വിശദമായ പ്രസ്താവന പുറപ്പെടുവിച്ച ജാൻവി, സ്ത്രീകളെ ലൈംഗികമായി അപമാനിക്കാനും അവരുടെ അനുമതിയില്ലാതെ ഇത്തരം വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിക്കാനും സാങ്കേതികവിദ്യ കുറ്റകരമായി ഉപയോഗിക്കുന്നത് ലൈംഗിക അതിക്രമത്തിന് തുല്യമാണെന്ന് പറഞ്ഞു. Read More…