പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, സി.ഒ.പി.ഡി (COPD), അമിത രക്തസമ്മർദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്ക് പതിവായുള്ള വൈദ്യപരിശോധനകളും സമയബന്ധിതമായ ചികിത്സയും അത്യാവശ്യമാണ്. രോഗം വഷളാകാതിരിക്കാനും നിയന്ത്രണവിധേയമാക്കാനും ഇത് സഹായിക്കും. എന്നാൽ ആവശ്യമില്ലാതെ അടിക്കടിയും ദീർഘനേരവുമുള്ള ആശുപത്രി സന്ദർശനങ്ങൾ ചിലപ്പോൾ പുതിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് ഗ്രേറ്റർ നോയിഡ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ. പ്രമീള റാംനിസ് ബൈത്ത വ്യക്തമാക്കുന്നു. ചികിത്സ ആവശ്യമുള്ളപ്പോൾ ആശുപത്രിയിൽ പോകുന്നത് ഒഴിവാക്കരുതെന്നും എന്നാൽ കൃത്യമായ രോഗനിയന്ത്രണത്തിലൂടെ ഒഴിവാക്കാവുന്ന യാത്രകൾ കുറയ്ക്കുകയാണ് വേണ്ടതെന്നും അവർ Read More…

