The Origin Story

അര്‍മേനിയയില്‍ എ.ഡി. നാലാം നൂറ്റാണ്ടിലെ പള്ളിയുടെ അവശിഷ്ടം കണ്ടെത്തി

അര്‍മേനിയയിലെ ആധുനിക നഗരമായ അര്‍താഷാറ്റിന് സമീപമുള്ള പുരാതന നഗരമായ അര്‍താക്സാറ്റയില്‍ പുരാവസ്തു ഗവേഷകര്‍ എ.ഡി നാലാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന പള്ളിയുടെ അവശിഷ്ടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യന്‍ പള്ളിയെന്ന് കരുതപ്പെടുന്നതിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. അര്‍മേനിയയിലെ ആദ്യകാല ക്രിസ്ത്യാനിറ്റിയെക്കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ വെളിപ്പെടുത്തുന്നതാണ് കണ്ടെത്തല്‍. നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ഓഫ് അര്‍മേനിയയിലെയും മണ്‍സ്റ്റര്‍ സര്‍വകലാശാലയിലെയും വിദഗ്ധരുടെ ഒരു സംഘം 2018 മുതല്‍ ഈ സ്ഥലത്ത് ഖനനം നടത്തുകയാണ്. മണ്‍സ്റ്റര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ അക്കിം Read More…