‘സ്വര്‍ഗ്ഗത്തിന്റെ ഒരു ഭാഗം’ ഉത്തരാഖണ്ഡിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ചോപ്തയെ അങ്ങിനെ വിളിച്ചാല്‍ ഒട്ടും അതിശയോക്തിയാകില്ല. വെല്‍വെറ്റ് പുല്‍മേടുകളാലും മനോഹരമായ മഞ്ഞുമൂടിയ കൊടുമുടികളാലും ചുറ്റപ്പെട്ട ചോപ്ത ശാന്തവും അഭൗമവുമായ സൗന്ദര്യത്തിനും പേരുകേട്ട ഇടം എന്നതിലുപരി ആത്മീയ യാത്രകള്‍ക്കും അനുയോജ്യമാണ്. ഏകദേശം 2,608 മീറ്റര്‍ ഉയരത്തില്‍ ഗര്‍വാള്‍ ഹിമാലയത്തിലെ ഒരു ഭാഗമായ ഇവിടം അറിയപ്പെടുന്നത് തന്നെ ‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നാണ്. വേനല്‍ക്കാലത്ത് മനോഹരവും മഴക്കാലത്ത് പുതുമയുള്ളതും മഞ്ഞുകാലത്ത് മഞ്ഞുമൂടിയ ഫെയറിലാന്‍ഡുമായതിനാല്‍ വര്‍ഷം മുഴൂവന്‍ അവധിക്കാല കേന്ദ്രമാണെന്നതാണ് പ്രത്യേകത. സംസ്ഥാനത്തെ Read More…