ചെറുപ്രായത്തിൽ കുട്ടികൾ മുതിർന്നവരെ അനുകരിക്കുകയും അവരെപോലെ പെരുമാറാൻ ശ്രമിക്കുകയും ചെയ്യുന്നത് ഏറെ രസകരമായ കാര്യമാണ്. അതെല്ലാം കുട്ടിക്കളിയുടെ ഭാഗമായിട്ടേ ആളുകൾ കാണാറുള്ളു. എന്നാൽ ചൈനയിൽ “റിവേഴ്സ് പാരന്റിംഗ്” എന്ന പേരിൽ സമാനയമായ പ്രവണത വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവം എന്താണന്നല്ലേ? അവിടെ മാതാപിതാക്കൾ വിശ്രമിക്കുമ്പോൾ കുട്ടികൾ മാതാപിതാക്കൾ ചെയ്യുന്ന വീട്ടുജോലികൾ ഏറ്റെടുക്കുകയാണ്. സോഷ്യൽ മീഡിയയിൽ പത്ത് ലക്ഷത്തോളം ഫോളോവേഴ്‌സിനെ നേടി ഓൺലൈൻ സെൻസേഷൻ ആയി മാറിയ ലിയോണിംഗ് പ്രവിശ്യയിൽ നിന്നുള്ള പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ യുവാൻ യുവാൻ പങ്കുവച്ച വീഡിയോയിലാണ്ര Read More…

