ഉത്തർപ്രദേശിലെ ബിജ്‌നോറിൽ പട്ടാപ്പകൽ മൊബൈൽ ഷോപ്പിൽ നിന്ന് 50,000 രൂപ കവർന്നെടുത്ത് മോഷ്ടാവ്. ബുധനാഴ്ചയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മൊബൈൽ കടയുടമയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കവർച്ചക്കാരൻ പണവുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. വീഡിയോയിൽ കവർച്ചക്കാരൻ പണവുമായി ഓടുന്നതും കടയുടമ പിന്തുടരുന്നതും വീഡിയോയിൽ കാണാം. ബിജ്‌നോറിലെ സുഹൈൽ എന്നയാളുടെ മൊബൈൽ കടയിലാണ് കവർച്ച നടന്നത്. സ്ഥിരം ഉപഭോക്താവെന്ന വ്യാജേന ഒരാൾ സുഹൈലിൻ്റെ മൊബൈൽ കടയിൽ കയറിയതാണ് സംഭവം. റിപ്പോർട്ടുകൾ Read More…