ബംഗളൂരുവിൽ നിന്ന് 175 കിലോമീറ്റർ അകലെയുള്ള ചാമരാജനഗറിൽ, ജനുവരി 6 ന്, 8 വയസ്സുള്ള ഒരു വിദ്യാർത്ഥി സ്കൂളിൽ ഹൃദയസ്തംഭനം മൂലം മരിക്കുകയുണ്ടായി . തന്റെ നോട്ട്ബുക്ക് ടീച്ചറെ കാണിക്കുന്നതിനിടയിൽ അവൾ ക്ലാസ് മുറിയിൽ തളർന്നുവീണു. ഉടൻ തന്നെ അവളെ ജെഎസ്എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. 10 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾ പോലും ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്ന നിരവധി സന്ദർഭങ്ങളാണ് ഇന്ന് കാണാനാകുന്നത്. ഹൃദയം പെട്ടെന്ന് രക്തം പമ്പ് ചെയ്യുന്നത് നിർത്തുമ്പോഴാണ് ഹൃദയസ്തംഭനം ഉണ്ടാകുന്നത് . Read More…