Crime

മറ്റൊരു കുഞ്ഞിനെയും വിറ്റതായി കണ്ടെത്തല്‍; ഇടപാടുകള്‍ ഇന്‍സ്റ്റഗ്രാം വഴി, ഇടനിലക്കാരിയായ യുവതി അറസ്റ്റില്‍

ഈരാറ്റുപേട്ട: തീക്കോയിയില്‍ ഗര്‍ഭിണിയായ യുവതിയെ എത്തിച്ച് പ്രസവിപ്പിച്ച ശേഷം നവജാതശിശുവിനെ വില്‍പ്പന നടത്തിയെന്ന കേസില്‍ മൂന്നാം പ്രതിയായ കൊല്ലം സ്വദേശിനി അനീന അറസ്റ്റിലായി. ഈ അനധികൃത ഇടപാടിൽ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് അനീനയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസിൽ പോലീസ് നടത്തുന്ന മൂന്നാമത്തെ അറസ്റ്റാണിത്. കേസിൽ നേരത്തെ പിടിയിലായ തമിഴ്‌നാട് സ്വദേശി രാജ, വാഗമണ്‍ പുള്ളിക്കാനം സ്വദേശി അര്‍ജുന്‍ എന്നിവരെ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. അനീനയെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇതര സംസ്ഥാനങ്ങളില്‍നിന്നു ഗര്‍ഭിണികളെ എത്തിച്ച് Read More…