Celebrity

ചൈല്‍ഡ് മോഡലുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം; ഈ താരപുത്രി നേടുന്നത് കോടികള്‍

തെന്നിന്ത്യന്‍ സിനിമാലോകത്തെ സൂപ്പര്‍ താരമാണ് മഹേഷ് ബാബു. മഹേഷ് ബാബുവിന്റെ മകള്‍ സിതാര ഗട്ടമാനേനിയും താരത്തെ പോലെ തന്നെ ജനപ്രീതി നേടിയ താരമാണ്. ചെറുപ്രായത്തില്‍ തന്നെ സിതാരയ്ക്ക് സിനിമ മേഖലയില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുമുണ്ട്. മാത്രമല്ല, ഒരു ജനപ്രിയ ജ്വല്ലറി ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് സിതാര. ന്യൂയോര്‍ക്കിലെ ഐക്കണിക് ടൈംസ് സ്‌ക്വയറിലെ ബില്‍ ബോര്‍ഡില്‍ സിതാരയുടെ ആദ്യ ഫോട്ടോഷൂട്ട് പ്രദര്‍ശിപ്പിച്ചിരുന്നു. ഇത്രയും ചെറുപ്പത്തില്‍ മറ്റേതു താരത്തേക്കാളും വലിയ നേട്ടമാണ് സിതാര കൈവരിച്ചിരിയ്ക്കുന്നത്. View this Read More…