Oddly News

പേരക്കുട്ടിയെ വളർത്തിയത് 15 വർഷം; മകനിൽ നിന്ന് 51 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച് അമ്മ കോടതിയിൽ!

ചൈനയിലെ ഒരു കുടുംബവഴക്ക് അപൂർവ്വമായ ഒരു നിയമപോരാട്ടത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. തന്റെ പേരക്കുട്ടിയെ വളർത്താൻ കഴിഞ്ഞ 15 വർഷത്തോളമായി ചെലവഴിച്ച തുകയും പ്രയത്നവും കണക്കാക്കി, മകനിൽ നിന്ന് ഏകദേശം 51 ലക്ഷം രൂപ ($54,000) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു മുത്തശ്ശി രംഗത്തെത്തി. 2014-ൽ മകൻ ലിയാങ് വിവാഹമോചനം നേടിയതിനെത്തുടർന്നാണ് ഷു എന്ന മുത്തശ്ശി നാല് വയസ്സുള്ള പേരക്കുട്ടിയുടെ പ്രധാന സംരക്ഷകയായി മാറുന്നത്. സ്വന്തം ഭർത്താവുമായി പിരിഞ്ഞ ശേഷം മകന്റെ വീട്ടിലേക്ക് താമസം മാറ്റിയ ഷു, പിന്നീട് കുട്ടിയുടെ പൂർണ്ണ Read More…