Crime

രാത്രിയിൽ കാമുകിയെ കാണാനെത്തി; രണ്ടാം കാമുകൻ യുവാവിന്റെ കൈ വെട്ടിമാറ്റി! നില ഗുരുതരം

കർണാടകയിലെ ചിക്കമഗളൂരു ജില്ലയിൽ വിവാഹിതയായ കാമുകിയെ പാതിരാത്രി സന്ദര്‍ശിക്കാനെത്തിയ യുവാവിനെ യുവതിയുടെ ബന്ധു വെട്ടിപ്പരുക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ യുവാവിന്റെ ഒരു കൈ അറ്റു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതിയുടെ വീട്ടില്‍ അര്‍ധരാത്രിയോടെയെത്തിയ അരുണ്‍ (28) എന്ന യുവാവിനാണു വെട്ടേറ്റത്‌. ഇയാൾ ഒരു വിവാഹിതയുടെ വീട്ടിൽ പോയ സമയത്ത് സ്ത്രീയുടെ ബന്ധുവായ ശേഷഗിരി എന്നയാൾ മാരകായുധവുമായി അരുണിനെ ആക്രമിക്കുകയായിരുന്നു. ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന ഈ സ്ത്രീയുമായി അരുണിനും ശേഷഗിരിക്കും ഒരേസമയം ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ പ്രണയബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് Read More…