ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലെ റസ്റ്ററന്റിൽ വെജിറ്റേറിയൻ ബിരിയാണി ഓർഡർ നൽകിയ വാരാണസി സ്വദേശികളായ കുടുംബത്തിന് അതിൽനിന്ന് ലഭിച്ചത് ചിക്കൻ കഷണങ്ങൾ. ഭക്ഷണം അറിയാതെ കഴിച്ചതിനെ തുടർന്ന് സസ്യാഹാരികളായ കുടുംബാംഗങ്ങൾ റസ്റ്ററന്റിൽ വച്ച് ജീവനക്കാരുമായി വാക്കേറ്റത്തിലേർപ്പെട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നിലവിൽ പുറത്തുവന്നിട്ടുണ്ട്. ബെംഗളൂരു വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിന് സമീപമുള്ള ഭക്ഷണശാലയിലാണ് ദുരനുഭവം ഉണ്ടായത്. ഓർഡർ ചെയ്ത വെജിറ്റേറിയൻ ബിരിയാണിയിൽ ചെറിയ ചിക്കൻ കഷണങ്ങൾ കൂട്ടിക്കലർത്തി നൽകുകയായിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷമാണ് അത് ചിക്കനാണെന്ന് കുടുംബത്തിന് മനസ്സിലായത്. Read More…

