ച്യൂയിങ് ഗം ക്യാന്‍സര്‍ സാധ്യത കൂട്ടുമെന്നു പഠനം. ച്യൂയിങ് ഗം ഉപയോഗിക്കുന്നതുവഴി വലിയ അളവില്‍ മൈക്രോപ്ലാസ്റ്റിക്കുകള്‍ ശരീരത്തിനുള്ളില്‍ കടക്കുമെന്നു കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനായ സഞ്ജയ് മൊഹന്തി മുന്നറിയിപ്പ് നല്‍കി. അഞ്ച് മില്ലിമീറ്ററില്‍ കുറവ് നീളമുള്ള പ്ലാസ്റ്റിക്കിന്റെ ചെറിയ കഷണങ്ങളാണു മൈക്രോപ്ലാസ്റ്റിക്കുകള്‍. വായു, ജലം, ഭക്ഷണം, ച്യൂയിങ് ഗം എന്നിവയുള്‍പ്പെടെ മിക്കവാറും എല്ലാറ്റിലും അവയുടെ സാന്നിധ്യമുണ്ട്. ശരീരത്തില്‍ പ്രവേശിച്ചാല്‍ അവ കോശങ്ങളെയും ഡി.എന്‍.എയെയും തകരാറിലാക്കും. അതു ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. ച്യൂയിങ് ഗം മൈക്രോപ്ലാസ്റ്റിക്കുകളെ ഉമിനീരിലേക്കക്ക കടത്തിവിടും. Read More…