ചേര്‍ത്തലയില്‍ ജോലി സ്ഥലത്തേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി തീകൊളുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവ് ശ്യാംജി. ചന്ദ്രന്റെ മൊഴിയെടുത്ത് പോലീസ്. മക്കളെ കാണാന്‍ ആരതി അനുവദിച്ചില്ലെന്ന് ശ്യാം ജി. ചന്ദ്രന്‍ മൊഴിയില്‍ പറഞ്ഞു. വീട്ടില്‍ അതിക്രമിച്ചുകയറിയെന്ന് പറഞ്ഞ് ശ്യാംജിയുടെ പേരില്‍ കള്ളക്കേസ് കൊടുത്തതും കൊലയ്ക്കു കാരണമായി. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാണ് 70 ശതമാനം പൊള്ളലേറ്റ ശ്യാമിന്റെ മൊഴിയെടുത്തത്. ഗുരുതരാവസ്ഥയില്‍ ആശുപതിയിലെത്തിച്ച ആരതി മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. അക്രമത്തിനിടയില്‍ പൊള്ളലേറ്റ ഭര്‍ത്താവ് ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ചേര്‍ത്തല Read More…