കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ എം.എൽ.എയെ ആലിംഗനം ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ വിവാദത്തിലായ ചെറിയാൻ ഫിലിപ്പിനെ പിന്തുണച്ച് ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ രംഗത്തെത്തി. ചെറിയാൻ ഫിലിപ്പിനെ തനിക്ക് ദീർഘകാലമായി അറിയാമെന്നും തികച്ചും നിഷ്കളങ്കനായ മനുഷ്യനായ അദ്ദേഹത്തെ ഇത്തരത്തിൽ ക്രൂശിക്കരുതെന്നും പത്മജ വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. ഒരു സഹോദരി എന്ന നിലയിലാണ് താൻ ഇത് സംസാരിക്കുന്നതെന്നും മറ്റൊരു ഉദ്ദേശ്യവും അദ്ദേഹത്തിന് ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പത്മജ വ്യക്തമാക്കി. ചെറിയാൻ ഫിലിപ്പ് പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ സ്നേഹത്തോടെ കെട്ടിപ്പിടിക്കാറുണ്ടെന്നും Read More…
Tag: cherian philip
വിജയാഘോഷത്തിനിടെ ചെറിയാൻ ഫിലിപ്പിന്റെ ‘ഇല്ലുമിനാറ്റി’ നൃത്തം; വീഡിയോ ‘കുത്തിപ്പൊക്കി’ സോഷ്യൽ മീഡിയ
കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിന്റെ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടി വിജയം പ്രവർത്തകർക്കൊപ്പം ആഘോഷിക്കുന്നതാണ് ഈ വിഡിയോയുടെ ഉള്ളടക്കം. വനിതാ പ്രവർത്തകർക്കൊപ്പം ചേർന്ന് ആവേശത്തോടെ ചുവടുവെക്കുന്ന ചെറിയാൻ ഫിലിപ്പിനെയാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. ‘ആവേശം’ എന്ന സിനിമയിലെ തരംഗമായ ‘ഇല്ലുമിനാറ്റി’ എന്ന പാട്ടിനൊപ്പമാണ് സംഘം നൃത്തം ചെയ്യുന്നത്. പാട്ടിന്റെ താളത്തിനൊപ്പം സജീവമായി പങ്കെടുക്കുന്ന നേതാവിന്റെ വീഡിയോ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ വൈറലായിക്കഴിഞ്ഞു. View this post on Instagram A Read More…
‘വിജയാവേശം മൂത്ത് ചെറിയാൻ ഫിലിപ്പിന് ഒരു നിമിഷം നട്ടിളകി, മറ്റൊരുദ്ദേശമുണ്ടെന്ന് കരുതുന്നില്ല; മലയാളിയെ ഹഗ് ചെയ്യാൻ പഠിപ്പിച്ചത് ശ്വേത മേനോൻ’
തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് നടന്ന നിയമസഭാ കക്ഷിയോഗത്തിന് എത്തിയ കൊല്ലത്തെ നിയുക്ത എംഎൽഎ ബിന്ദുകൃഷ്ണയെ ചെറിയാൻ ഫിലിപ്പ് ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച സംഭവം വലിയ ചർച്ചയായിരുന്നു. ഈ വിഷയത്തിൽ കേരള ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആലിംഗനത്തിന് പിന്നിലെ മനശ്ശാസ്ത്രപരമായ വശങ്ങളെക്കുറിച്ചാണ് പ്രശാന്ത് വാസുദേവ് തന്റെ കുറിപ്പിൽ വിശദീകരിക്കുന്നത്. ഇത്തരം പെരുമാറ്റങ്ങൾ ഒരു വ്യക്തിയുടെ മാനസികാവസ്ഥയെയും സാമൂഹിക മര്യാദകളെയും എങ്ങനെ ബാധിക്കുന്നുവെന്ന് Read More…



