Oddly News

ചാറ്റ് ജിപിടി ചതിച്ചാശാനേ… ഡേറ്റിംഗ് നടത്തുന്നയാൾ വിവാഹിതനാണെന്ന് യുവതിക്ക് ചാറ്റ് ജിപിടിയുടെ മറുപടി

ന്യൂയോർക്ക് നഗരത്തിൽ അത്താഴവിരുന്നിനായി ഒത്തുകൂടിയ 27 വയസ്സുകാരിയായ ഡേറ്റിംഗ് കോച്ചും നാൽപ്പതുകാരനായ ഒരു ഫിനാൻഷ്യൽ പ്രൊഫഷണലും തമ്മിലുള്ള കൂടിക്കാഴ്ച അപ്രതീക്ഷിത സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ബ്ലെയ്ൻ ആൻഡേഴ്സൺ എന്ന യുവതിയാണ്, താൻ ഡേറ്റിംഗിന് പോയ വ്യക്തിയെക്കുറിച്ചുള്ള അവിശ്വസനീയമായ കാര്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വെളിപ്പെടുത്തിയ അനുഭവം പങ്കുവെച്ചത്. ഭക്ഷണത്തിനിടയിൽ ആ വ്യക്തി സംഭാഷണത്തിന് പകരം നിരന്തരം തന്റെ ഫോൺ ഉപയോഗിക്കുകയും ചാറ്റ് ജിപിടി (ChatGPT) നൽകുന്ന മറുപടികൾ ഉറക്കെ വായിക്കുകയുമായിരുന്നു. കോക്ടെയിലുകൾ മുതൽ പൊതുവിജ്ഞാന വിവരങ്ങൾ വരെ അയാൾ Read More…

Featured Lifestyle

X-ഉം ChatGPT-യും ആഗോളതലത്തിൽ പ്രവർത്തനരഹിതം; ‘ഇലോൺ മസ്ക് സുന്ദരമായ ഉറക്കത്തിൽ’ !

ക്ലൗഡ്ഫ്ലെയർ സാങ്കേതിക തകരാറിനെ തുടർന്ന് X-ഉം ChatGPT-യും ആഗോളതലത്തിൽ പ്രവർത്തനരഹിതമായപ്പോൾ നെറ്റിസൺസിന്റെ പ്രതികരണമാണ് ഇ​പ്പോള്‍ വൈറലാകുന്നത്. അവര്‍ അതിന് കൂട്ടുപിടിച്ചതോ സാക്ഷാല്‍ ഇലോൺ മസ്കിനെ തന്നെ. തകരാറിനെ തുടര്‍ന്ന് തന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമുകള്‍ നിശ്ചലമായപ്പോള്‍ തറയില്‍ കിടന്ന് സുഖമായുറങ്ങുന്ന മസ്കിനെയാണ് ഉപയോക്താക്കള്‍ പ്രതികരമായി ചിത്രീകരിച്ചത്. ഇന്ന് X (മുമ്പ് ട്വിറ്റർ) ആഗോള സാങ്കേതിക തകരാർ നേരിടുകയാണ്. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് വെബ്സൈറ്റും ആപ്പും ആക്സസ് ചെയ്യുന്നതിൽ പ്രശ്‌നം നേരിട്ടതായി റിപ്പോർട്ട് ചെയ്തു. ഈ തടസ്സം കാരണം നിരവധി Read More…

Lifestyle

എഐ കാമുകനെ വിവാഹം കഴിച്ച് 32-കാരി ; തങ്ങള്‍ ശരിക്കും പ്രണയത്തിലെന്ന് യുവതി

ഇന്ന് എന്തിനും ഏതിനും ആളുകള്‍ എഐ ആണ് ഉപയോഗപ്പെടുത്തുന്നത്. പല മേഖലയിലും വളരെയധികം പ്രയോജപ്പെടുന്ന ഒന്ന് കൂടിയാണ് ഈ ഫീച്ചര്‍. ഇപ്പോള്‍ ജപ്പാനില്‍ നിന്നുള്ള 32 -കാരി എഐ കാമുകനെ വിവാഹം ചെയ്‌തെന്നുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. കാനോ എന്ന യുവതിയാണ് ക്ലോസ് എന്ന തന്റെ എഐ കാമുകനെ ഒരു പ്രതീകാത്മക വിവാഹ ചടങ്ങിലൂടെ വിവാഹം ചെയ്തത്. ഒകയാമ സിറ്റിയിലാണ് വിവാഹ ചടങ്ങ് നടന്നത്. വെര്‍ച്വല്‍/ സാങ്കല്‍പ്പിക പങ്കാളികളെ വിവാഹം കഴിക്കുന്ന ആളുകള്‍ക്ക് വിവാഹം നടത്തിക്കൊടുക്കുന്ന ഒരു Read More…

Crime

‘ക്ലാസിലിരുന്ന് കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം’; ചാറ്റ്ജിപിടിയോട് 13കാരന്റെ ചോദ്യം; ഒടുവിൽ അറസ്റ്റ്

ഫ്ളോറിഡ ∙ സ്കൂളിലെ കംപ്യൂട്ടറിൽ ചാറ്റ്ജിപിടിയോട് പതിമൂന്നുകാരൻ ചോദിച്ച ഒരു സംശയമാണ് നിമിഷങ്ങൾക്കകം ലോകത്തെ ഞെട്ടിച്ചത്. ക്ലാസിനിടയിൽ തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം എന്നതായിരുന്നു പതിമൂന്നുവയസ്സുകാരനായ വിദ്യാർഥിയുടെ ചോദ്യം. ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലാണ് സംഭവം.  സ്കൂളിലെ കംപ്യൂട്ടറിൽ ലോഗിൻ ചെയ്ത കുട്ടി ചാറ്റ്ജിപിടിയോട് സംശയം ചോദിച്ചു. ‘‘ക്ലാസിനിടയിൽവച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊലപ്പെടുത്താം?’’. നിമിഷങ്ങൾക്കകം സ്കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിൾ എന്ന എഐ സംവിധാനം സ്കൂൾ ക്യംപസിലെ പൊലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകി. പിന്നാലെ Read More…

Lifestyle

ഭക്ഷണത്തിൽ നിന്ന് ഉപ്പ് എങ്ങനെ ഒഴിവാക്കാം? ചാറ്റ്ജിപിടിയുടെ ഉപദേശം പിന്തുടർന്നയാൾക്ക് സംഭവിച്ചത് !

ഉപ്പിന്റെ ദോഷകരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വായിച്ചതിന് ശേഷം, തന്റെ ഭക്ഷണത്തിൽ നിന്ന് ഉപ്പ് എങ്ങനെ ഒഴിവാക്കാമെന്ന് ചാറ്റ്ജിപിടിയോട് ചോദിച്ചതിനെ തുടർന്ന് ഒരു 60-കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമിത ബുദ്ധിയുള്ള (AI) ഈ ചാറ്റ്ബോട്ടുമായി സംസാരിച്ച ശേഷം, ഇയാൾ തന്റെ ഭക്ഷണത്തിൽ മാറ്റം വരുത്തുകയും, ഉപ്പിന് പകരം സോഡിയം ബ്രോമൈഡ് ഉപയോഗിക്കുകയും ചെയ്തു. സോഡിയം ബ്രോമൈഡ് 1900-കളുടെ തുടക്കത്തിൽ മരുന്നുകളിൽ സാധാരണയായി ഉപയോഗിച്ചിരുന്ന ഒരു പദാർത്ഥമാണ്. പക്ഷേ വലിയ അളവിൽ ഉപയോഗിച്ചാൽ ഇത് വിഷാംശമുണ്ടാക്കുന്നതാണ്. അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസ് Read More…

Oddly News

നിങ്ങള്‍ ചാറ്റ്‌ജി.പി.ടിയോടുള്ള ഓരോ ചോദ്യത്തിനും ചെലവ്‌ എ​‍​ത്രയാണ്? സാം ആള്‍ട്ട്‌മാന്‍ പറയും

ചാറ്റ്‌ജി.പി.ടിയോടുള്ള ഓരോ ചോദ്യത്തിനും ഉത്തരം നല്‍കാനുള്ള ചെലവ്‌ എത്രയാണ്‌. ഓപ്പണ്‍എഐ സി.ഇ.ഒ: സാം ആള്‍ട്ട്‌മാനാണ്‌ ആ ചോദ്യത്തിനു കൗതുകമുള്ള ഉത്തരം നല്‍കിയത്‌. ‘ഒരു ചാറ്റ്‌ജി.പി.ടി. ചോദ്യം എത്ര ഊര്‍ജം ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച്‌ ആളുകള്‍ക്ക്‌ പലപ്പോഴും അറിയാന്‍ താല്‍പ്പര്യമുണ്ട്‌. ശരാശരി ചോദ്യം ഏകദേശം 0.34 വാട്ട്‌/മണിക്കൂര്‍ ഊര്‍ജം ഉപയോഗിക്കുന്നു, ഉയര്‍ന്ന കാര്യക്ഷമതയുള്ള ഒരു ലൈറ്റ്‌ ബള്‍ബ്‌ രണ്ട്‌ മിനിറ്റില്‍ ഉപയോഗിക്കുന്നതിന്‌ സമാനമായ ഊര്‍ജമാണത്‌. 0.00032176 ലിറ്റര്‍ ജലവും ആവശ്യമാണ്‌. അത്‌ ഏകദേശം പതിനഞ്ചിലൊരു ടീസ്‌പൂണ്‍ എന്ന്‌ കണക്കാക്കാം’- അദ്ദേഹം Read More…

Featured Oddly News

ചാറ്റ് ജിപിടിയോട് ‘ഞാൻ ആരാണ്’ എന്ന് ചോദിച്ചു, മറുപടി കേട്ടയാള്‍ പോലീസിന്റെ അടുത്തേക്ക് ഓടി !

ഇന്ന് നമ്മൾ ജീവിക്കുന്നത് നിര്‍മിതബുദ്ധിയുടെ യുഗത്തിലാണ്. തങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾക്കായി ChatGPT-യെ കൂടുതലായി ആശ്രയിക്കുന്ന കാലത്താണ് നാം. പലപ്പോഴും ചാറ്റ്ജിപിടി മറുപടി തൃപ്തികരവും ഗണ്യമായ സമയവും പ്രയത്നവും ലാഭിക്കാൻ കഴിയുന്നതുമാണ്. എന്നാല്‍ ചില ചോദ്യങ്ങൾക്ക് ChatGPT അപ്രതീക്ഷിതമായ ചില ഉത്തരങ്ങള്‍ നൽകും. അത് നമ്മളെ അമ്പരപ്പിക്കും. ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് അനുസരിച്ച് , ആർവ് ഹ്ജാൽമർ ഹോൾമെൻ എന്നയാൾക്ക് ChatGPT നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്. അയാള്‍ “ഞാൻ ആരാണ്?” എന്ന് കളിയായി ചാറ്റ്ജിപിടിയോട് ചോദിച്ചു. ലഭിച്ച മറുപടി Read More…