ഗുജറാത്തിൽ 2026-ലെ സെൻസസ് പരിശീലന പരിപാടിക്കിടെ ഹാളിനുള്ളിൽ കുരങ്ങൻ കയറിയത് പരിഭ്രാന്തിക്കും അതേസമയം കൗതുകത്തിനും കാരണമായി. ഔദ്യോഗിക യോഗം നടന്നുകൊണ്ടിരുന്ന ഓഡിറ്റോറിയത്തിലേക്ക് ഒരു കാട്ടുകുരങ്ങൻ അപ്രതീക്ഷിതമായി കടന്നുവരികയും ജീവനക്കാരുടെ തൊട്ടടുത്തായി വന്നിരിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. കുരങ്ങൻ ഹാളിനുള്ളിൽ ഇരുന്നപ്പോൾ ഭയന്നുപോയ ജീവനക്കാർ അനങ്ങാതെ ഇരിക്കുന്നതും, പിന്നീട് അധികൃതർ എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കുന്നതും വീഡിയോകളിൽ കാണാം. വീടുവീടാന്തരം കയറിയിറങ്ങി സെൻസസ് വിവരങ്ങൾ ശേഖരിക്കുമ്പോൾ ജീവനക്കാർക്ക് ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി Read More…

