Hollywood

വിവാഹം കഴിഞ്ഞു, ഇനി മറ്റൊരാളുടെ കാമുകിയായി അഭിനയിക്കാന്‍ വയ്യ; അഭിനയം നിര്‍ത്തി ഗ്‌ളാമര്‍ഗേള്‍

സിനിമയില്‍ നിന്നും വിരമിച്ചതായി ഹോളിവുഡ് ഗ്‌ളാമര്‍ഗേളുകളില്‍ ഒരാളായ കെല്ലിബ്രൂക്കിന്റെ പ്രഖ്യാപനം. വിവാഹിതയായതിനാല്‍ ഇനി മറ്റൊരാളുടെ കാമുകിയായി അഭിനയിക്കുന്നതില്‍ പരിമിതിയുണ്ടെന്ന കാരണത്താലാണ് സിനിമാ അഭിനയം നിര്‍ത്തുന്നതെന്ന് നടി പ്രഖ്യാപിച്ചു. ഇനി ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിവരാന്‍ തനിക്ക് പദ്ധതിയില്ലെന്നും തന്റെ ജീവിതത്തിന്റെ ആ ഭാഗം വളരെയധികം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും താരം ഇപ്പോള്‍ സമ്മതിച്ചു.”ഞാന്‍ അഭിനയം ഉപേക്ഷിക്കാന്‍ പോകുന്നു. കൂടുതല്‍ കാലം വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നത് എനിക്ക് ഇഷ്ടമല്ല.” നടി പറഞ്ഞു. എന്റെ സ്വന്തം കട്ടിലില്‍ ഉറങ്ങാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു, എന്റെ നായയെ Read More…

Celebrity

ബിഎംഡബ്ല്യു അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കില്‍ നൈറ്റ് റൈഡുമായി മഞ്ജു വാര്യര്‍ ; വീഡിയോ വൈറല്‍

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ എപ്പോഴും പുതിയ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടമുള്ള ഒരാള്‍ കൂടിയാണ്. ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചര്‍ ടൂറര്‍ 1250 ജിഎസ് അടുത്തിടെയാണ് മഞ്ജു വാര്യര്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ തന്റെ പുതിയ ബിഎംഡബ്ല്യു ബൈക്കില്‍ നൈറ്റ് റൈഡ് നടത്തുന്ന മഞ്ജു വാര്യരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബൈക്കില്‍ കറങ്ങുന്നതിന്റെ വീഡിയോ മഞ്ജു തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘നിങ്ങളുടെ ഭയം നിങ്ങള്‍ക്ക് ഇപ്പോഴും കേള്‍ക്കാന്‍ കഴിയുമെങ്കില്‍, ഗിയര്‍ മാറ്റുക” – എന്നാണ് വീഡിയോ പങ്കുവച്ച് Read More…

Celebrity

 ”ഇവളെ അധികം വളരാന്‍ അനുദിച്ചുകൂടാ” യെന്ന് സിജു വില്‍സണ്‍, കളരിയില്‍ ഗംഭീര അഭ്യാസ വീഡിയോയുമായി അനു സിത്താര

യുവ നടിമാരില്‍ ശ്രദ്ധേയയായ താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ടാണ് അനു സിത്താര പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനു. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. മലയാള സിനിമയിലേക്ക് വന്ന ശാലീന സുന്ദരിയായാണ് അനു സിത്താരയെ പലപ്പോഴും ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. അഭിനേത്രി എന്നതിന് പുറമെ മികച്ച ഡാന്‍സര്‍ കൂടിയാണ് താരം. കഴിഞ്ഞ ദിവസമാണ് താരം കളരി പഠനം ആരംഭിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. കുഴിക്കളരി അഭ്യാസത്തിന്റെ ചിത്രമാണ് അനു പങ്കുവെച്ചത്. Read More…

Celebrity

”അങ്ങനെ ഒരു നല്ല കുട്ടിക്കാലം”  ; മനോഹരമായ വീഡിയോയുമായി മീനാക്ഷി അനൂപ്

ബാലതാരമായി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് തുടങ്ങിയ താരമാണ് മീനാക്ഷി. അമര്‍ അക്ബര്‍ ആന്റണിയിലെ മൂവര്‍ സംഘത്തിന്റെ ഓമനയായും പാത്തുവായും ഒപ്പത്തിലെ രാമച്ഛന്റെ നന്ദിനിയായും മലയാള സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറി. ടെലിവിഷന്‍ ഷോകളില്‍ അവതാരകയായാണ് മീനാക്ഷി കുടുംബപ്രേക്ഷകരെ സമ്പാദിച്ചത്. ടോപ്പ് സിങര്‍ എന്ന മലയാളം റിയാലിറ്റി ഷോയുടെ പ്രധാന ആകര്‍ഷണം മീനാക്ഷിയായിരുന്നു. തന്റെ വിശേഷങ്ങളൊക്കെ മീനാക്ഷി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ കുട്ടിക്കാല ചിത്രങ്ങള്‍ അടങ്ങിയ ഒരു വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് മീനാക്ഷി. പട്ടുപാവാടയും ബ്ലൗസും Read More…

Celebrity

ഇന്ത്യയിലെ ഏറ്റവും ധനികയായ ബാലതാരം ; അഭിനയിച്ച പാന്‍ ഇന്ത്യന്‍ ചിത്രം നേടിയത് 800 കോടിയിലധികം

വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്താണ് സിനിമാ മേഖലയില്‍ പല നടന്മാരും നടിമാരും വിജയിക്കുന്നത്. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ സിനിമ മേഖലയില്‍ ശ്രദ്ധ നേടാന്‍ സാധിയ്ക്കുന്ന ബാലതാരങ്ങളും ഉണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ഈ താരപുത്രി തമിഴിലും ഹിന്ദിയിലുമായി നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ധനികയായ ബാലതാരം കൂടിയാണ് ഈ നടി. ആറ് വയസ്സിന് മുമ്പ് തന്നെ നിരവധി പരസ്യങ്ങളിലും ഒരു ഹ്രസ്വ ഹിന്ദി സിനിമയിലും പ്രത്യക്ഷപ്പെട്ട നടന്‍ രാജ് അര്‍ജുന്റെ മകളായ സാറാ അര്‍ജുനാണ് ഈ താരം. Read More…

Celebrity

16-ാം വയസ്സില്‍ ആദ്യഹിറ്റ്, ഇന്ന് 240 കോടി ആസ്തി, ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായിക; മലയാളത്തിലും ഹിറ്റുകള്‍

മലയാളത്തിലടക്കം നിരവധി ഗാനങ്ങള്‍ പാടിയ ഈ ഗായിക, ഇതിനോടകം 3000-ലധികം ഗാനങ്ങളാണ് പാടിയത്. തന്റെ 16-ാം വയസ്സില്‍ അവള്‍ കരിയറിന്റെ ഉന്നതിയിലെത്തി. ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികരായ ഗായകരില്‍ ഒരാളാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഗായികയുടെ ആസ്തി 240 കോടി രൂപയാണ്. 1984-ല്‍ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലെ ബെര്‍ഹാംപൂരില്‍ ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് ഈ ഗായിക ജനിച്ചത്. 1998 ജനുവരിയില്‍ 14 ട്രാക്കുകളോടെ പുറത്തിറങ്ങിയ ‘ബെന്ധേച്ചി ബീന’ ആയിരുന്നു അവരുടെ ആദ്യ സ്റ്റുഡിയോ ആല്‍ബം. Read More…

Celebrity

എന്റെ ‘മാത്തറം’ അമ്മ, പക്ഷേ വയസ്സാകുമ്പോ സംഭവം മാറും; അടി കൂടുന്ന മക്കളുടെ വീഡിയോയുമായി അശ്വതി

അവതരണ രീതി കൊണ്ടു തന്നെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയ ആയ അവതാരകമാരില്‍ ഒരാളാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയ ജീവിതത്തിലേക്കും അശ്വതി ചുവട് വെച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ വരവും സുന്ദര നിമിഷങ്ങളുമൊക്കെ അശ്വതി തന്റെ യൂട്യൂബ് ചാനലായ ലൈഫ് അണ്‍ എഡിറ്റഡിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. മക്കളുടെ കാര്യങ്ങളുടെ വിശേഷങ്ങളെല്ലാം അശ്വതി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ മക്കളായ പത്മയുടേയും കമലയുടെയും രസകരമായ വീഡിയോയാണ് അശ്വതി പങ്കുവെച്ചിരിയ്ക്കുന്നത്. അശ്വതി തന്റ മാത്രം Read More…

Movie News

നടി സുകന്യ ഗാനരചയിതാവാകുന്നു, ‘ഡി.എൻ.എ.’യിലെ പാട്ടിന്റെ സംഗീതം ശരത്

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ലബ്ധ പ്രതിഷ്ട നേടിയ നടിയാണ് സുകന്യ . തമിഴ്, തെലുങ്കു ഭാഷകളിലും ഏറെ തിളങ്ങിയ നടിയാണ് സുകന്യ ‘ മലയാളത്തിൽ ഹിറ്റായ ചന്ദ്രലേഖ, രക്തസാക്ഷികൾ സിന്ദാബാദ്, തൂവൽക്കൊട്ടാരം, കാണാക്കിനാവ്, സാഗരം സാക്ഷി, പ്രേം പൂജാരി തുടങ്ങി ഒട്ടേറെ ചിത്രത്തളിൽ നായികയായിരുന്നു. മലയാളത്തിൽ ഏറെ ജനപ്രീതി നേടിയ കടമറ്റത്ത് കത്തനാർ, സ്വാമി അയ്യപ്പൻ എന്നി പരമ്പരകളിലൂടെയും ജനശ്രദ്ധ പിടിച്ചുപറ്റി. അഭിനയരംഗം പോലെ കവിതകൾ എഴുതുന്നതിലും സുകന്യ ഏറെ മികവു പുലർത്തിയിരുന്നു’. തമിഴിൽ Read More…

Celebrity

‘നായികയാക്കാം പക്ഷേ നിര്‍മ്മാതാവിനൊപ്പം കിടക്കണം’; 19 വയസിലെ അനുഭവം പങ്കുവച്ച് അങ്കിതാ ലോഖണ്ഡേ

സിനിമയില്‍ നായികയാകാന്‍ കൊതിച്ചിരുന്ന കാലത്ത് ഒരു സിനിമയിലെ നായികയാകുന്നതുമായി ബന്ധപ്പെട്ട് കാസ്റ്റിംഗ് കൗച്ചിംഗിന് ഇരയാകേണ്ടി വന്നതായി ബോളിവുഡ് നടി അങ്കിതാ ലോഖണ്ഡേ. 19 വയസ്സുള്ളപ്പോള്‍ സിനിമയില്‍ കരാര്‍ ഒപ്പിടാന്‍ പോകുമ്പോള്‍ നിര്‍മ്മാതാവിനൊപ്പം കിടക്കണം എന്നാവശ്യപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇനി ഒരിക്കലും സിനിമയിലേക്ക് ഇല്ല എന്ന് തീരുമാനം എടുത്തിരുന്നതായും നടി പറഞ്ഞു. ഹൗട്ടര്‍ഫ്‌ലൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി താന്‍ നേരിട്ട അനുഭവം പങ്കുവെച്ചത്. ചിത്രത്തിനായുള്ള തന്റെ സൈനിംഗ് തുക ലഭിക്കാന്‍ പോയപ്പോള്‍ ‘നിര്‍മ്മാതാവിനൊപ്പം ഉറങ്ങണം’ എന്ന് തന്നോട് പറഞ്ഞതായി Read More…