കര്‍ണാടക സംസ്ഥാനത്തെ ഞെട്ടിച്ച ഹാവേരി കൂട്ടബലാത്സംഗക്കേസ് പ്രതികളായ നാല് പേര് ജാമ്യം കിട്ടി ജയില്‍മോചനം ആഘോഷമാക്കിയപ്പോള്‍ വീണ്ടും അറസ്റ്റിലായി. 2024 ജനുവരിയില്‍ ഹംഗല്‍ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പ്രതികളിലെ ഏഴുപേര്‍ക്കാണ് കഴിഞ്ഞദിവസം ജാമ്യം കിട്ടിയത്. മെയ് 20 ന് അക്കി അല്ലൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്, എന്നാല്‍ ആഘോഷത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് വ്യാപകമായ പൊതു വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് നടപടി സ്വീകരിച്ചത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും അശ്രദ്ധമായി വാഹനമോടിച്ചതിനും Read More…