ജോധ്‌പൂര്‍: രാജസ്‌ഥാനിലെ ജോധ്‌പൂരില്‍ കാറിനുള്ളില്‍ ഒട്ടകം കുടുങ്ങി. ബുധനാഴ്‌ച ഫലോഡി- ദേച്ചു റോഡിലാണു സംഭവം. ജോധ്‌പൂര്‍ സ്വദേശിയായ രാംസിങ് ഓടിച്ചിരുന്ന വാഹനമാണ് ഒട്ടകവുമായി കൂട്ടിയിടിച്ചത്. ഒട്ടകം പെട്ടെന്ന് റോഡിലേക്ക് ഓടിയിറങ്ങിയതിനാല്‍ രാംസിങ്ങിനു കാര്‍ ബ്രേക്ക് ചെയ്യാനോ കൂട്ടിയിടി ഒഴിവാക്കാനോ കഴിഞ്ഞില്ല. ഒട്ടകത്തിന്റെ ദേഹത്തും മുറിവുകളുണ്ട്. മണിക്കൂറുകളോളം രക്ഷപ്പെടാനാകാതെ കുടുങ്ങിക്കിടക്കുന്ന ഒട്ടകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബമ്പര്‍, ബോണറ്റ്, വിന്‍ഡ്‌ഷീല്‍ഡ് എന്നിവ തകര്‍ന്നു. തെറിച്ചുപോയ ഒട്ടകം കാറിന്റെ മുന്‍വശത്തെ ചില്ലും മേല്‍ക്കൂരയും Read More…

