കാറിന്റെ സെൻസർ തുടർച്ചയായി ശബ്ദമുണ്ടാക്കിയതിൽ പ്രകോപിതനായി, വനിതാ വക്കീലിന്റെ പാർക്ക് ചെയ്തിരുന്ന കാറിന് തീയിട്ട് അയൽവാസി. കാറിൽ പെട്രോൾ ഒഴിച്ച്, അത് ആളിപ്പടരുന്നത് തന്റെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്ത ശിഖർ ഗോഹെലാണ് പ്രതി . ഗുജറാത്തിലെ മോർബിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം . ഒക്ടോബർ 28-ന് വാഘ്പരാ പ്രദേശത്താണ് ഈ സംഭവം നടന്നത്. അഡ്വക്കേറ്റ് പുഷ്പ ഭട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മോർബി എ ഡിവിഷൻ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ ആരംഭിച്ചു. പരാതിക്കാരിയായ പുഷ്പ Read More…

