Featured Good News

ആഴ്ചയിൽ 4.5 ലക്ഷം രൂപ സമ്പാദിക്കാം, മേക്കപ്പ് ആർട്ടിസ്റ്റിന്‍റെ വരുമാനം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മേക്കപ്പ് ആർട്ടിസ്റ്റ് തന്റെ ഒരു ആഴ്ചയിലെ വരുമാന കണക്കുകൾ പങ്കുവെച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബ്രൈഡൽ, പാർട്ടി മേക്കപ്പ് ബുക്കിംഗുകളിലൂടെ ഏഴ് ദിവസം കൊണ്ട് 4.5 ലക്ഷം രൂപയാണ് താൻ സമ്പാദിച്ചതെന്ന് ഇവർ വെളിപ്പെടുത്തി. ഇൻസ്റ്റാഗ്രാമിൽ ‘സോഫ്റ്റ് ഗ്ലാം സ്പെഷ്യലിസ്റ്റ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മോമിന എന്ന കലാകാരിയാണ് തന്റെ ഒരു ആഴ്ചയിലെ ജോലി വിവരങ്ങൾ വീഡിയോയിലൂടെ പങ്കുവെച്ചത്. മൂന്ന് മേക്കപ്പ് ലുക്കുകൾക്കായി ലഭിച്ച 63,000 രൂപയുടെ ബുക്കിംഗോടെയാണ് Read More…

Featured Good News

ജോലിക്കുള്ള അപേക്ഷ തള്ളിയത് 850 തവണ, ഒടുവിൽ മൈക്രോസോഫ്റ്റിൽ നിന്നും ഒരു ‘യെസ്’; ഇന്ത്യൻ യുവാവിന്റെ പോരാട്ടം

850 തൊഴിൽ അപേക്ഷകൾ നിരസിക്കപ്പെട്ടതിന് ശേഷം മൈക്രോസോഫ്റ്റിൽ ജോലി നേടിയെടുത്ത് ലോകത്തിന് മാതൃകയായിരിക്കുകയാണ് ഇന്ത്യൻ എൻജിനീയറായ ദീർഘ് കടാരിയ. മൈക്രോസോഫ്റ്റ് അയർലൻഡിലാണ് ദീർഘിന് നിയമനം ലഭിച്ചിരിക്കുന്നത്. ഒന്നര വർഷത്തെ നീണ്ട കാത്തിരിപ്പിനും കഠിനാധ്വാനത്തിനും ഒടുവിലാണ് ഈ നേട്ടം. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ദീർഘ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. 850-ലധികം അപേക്ഷകളും 13 ഇന്റർവ്യൂകളും കഴിഞ്ഞാണ് തനിക്ക് ഈ അവസരം ലഭിച്ചതെന്ന് അദ്ദേഹം കുറിച്ചു. ഏപ്രിൽ ഒന്നിനാണ് താൻ ജോലിയിൽ പ്രവേശിച്ചതെന്നും, ഇതൊരു തമാശയാണോ അതോ യാഥാർത്ഥ്യമാണോ എന്ന് Read More…