സോഷ്യൽ മീഡിയയിൽ വൈറലാകാനും ലൈക്കുകൾ വാരിക്കൂട്ടാനുമായി എന്ത് അഭ്യാസത്തിനും മുതിരുന്ന നിരവധി ആളുകളുണ്ട്. കാണികളിൽ അസ്വസ്ഥത ഉണർത്തുന്ന ഇത്തരം വീഡിയോകൾക്കെതിരെ നെറ്റിസൺസ് രംഗത്തെത്തിയിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും റീൽസ് ചിത്രീകരണം എന്ന പേരിൽ ഈ പ്രവണത തുടരുന്ന നിരവധി പേരുണ്ട്. അത്തരത്തിൽ മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് വൈറലാകുന്ന ഒരു വീഡിയോയായാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾക്ക് വിധേയമായിരിക്കുന്നത്. ആഡംബര കാറിന്റെ മുകളിൽ നഗ്നനായി ഇരുന്നു റീൽസ് ചിത്രീകരിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണിത്. വീഡിയോ ഇതിനോടകം വലിയ തോതിൽ പ്രചരിച്ചുകഴിഞ്ഞു. Read More…