റായ്‌പുര്‍: ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള വനിതാ ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുന്നു. റായ്‌പുരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് ഒന്നാം ട്വന്റി20 മത്സരം ആരംഭിക്കുന്നത്. സിംബാബ്‌വേ വനിതാ ടീം ആദ്യമായാണ് ഇന്ത്യയ്‌ക്കെതിരെ ഒരു ദ്വിരാഷ്‌ട്ര പരമ്പര കളിക്കുന്നത്. റായ്‌പുരില്‍ ആദ്യമായി ഒരു വനിതാ രാജ്യാന്തര മത്സരം നടക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ വര്‍ഷം കളിച്ച ട്വന്റി20 മത്സരങ്ങളിലെല്ലാം തോറ്റ ശേഷമാണ് സിംബാബ്‌വേ ടീമെത്തുന്നത്. എന്നാൽ ഏഷ്യാ കപ്പ്, ഏഷ്യന്‍ Read More…
Tag: Captain
വിജയകാന്തിന്റെ ക്യാപ്റ്റന്‍ പ്രഭാകറും റീ റിലീസിന് ; തമിഴ്‌നാട്ടിലുടനീളം 500 തീയേറ്ററുകളില്‍ എത്തും
റീ റിലീസുകളുടെ കാലമാണ് ഇപ്പോള്‍. തമിഴില്‍ വിജയ്‌യുടെ ഗില്ലി നേടിയ വിജയത്തിന് സമാനമായി മറ്റു പല സിനിമകളും വീണ്ടും ആരാധകരെ തേടിയെ ത്തുമ്പോള്‍ തമിഴിലെ മറ്റൊ നാഴികക്കല്ലായ ഹിറ്റ് വിജയകാന്തിന്റെ ‘ക്യാപ്റ്റന്‍ പ്രഭാകറും പുതിയ തലമുറയെ തേടിവരും. സിനിമ വിജയകാന്തിന്റെ ജന്മദിനത്തിന് മുന്നോടിയായി ഓഗസ്റ്റ് 22 ന് റീ-റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലുടനീളമുള്ള 500 തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. സ്പാരോ സിനിമാസിന്റെ കീഴിലുള്ള കാര്‍ത്തിക് വെങ്കിടേശനാണ് പുതിയ റിലീസ് സംഘടിപ്പിക്കുന്നത്. വാര്‍ത്ത പങ്കുവയ്ക്കാന്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ Read More…
എബി ഡിവിലിയേഴ്‌സ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു; ഗെയിം ചേഞ്ചേഴ്‌സ് ടീമിന്റെ നായകനായി
വമ്പനടികള്‍ക്കും ക്ലാസ്സിക് ബാറ്റിംഗിനും ഒരു പോലെ പേരെടുത്ത ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്രിക്കറ്റ്താരം എബി ഡിവിലിയേഴ്‌സ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ക്രിക്കറ്റില്‍ നിന്നും വിരമിച്ച് നാലു വര്‍ഷത്തിന് ശേഷമാണ് താരം തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചപ്പോള്‍ ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍. ലെജന്റേഴ്‌സ് വേള്‍ഡ് ചാംപ്യന്‍ഷിപ്പിലേക്കാണ് എബി തിരിച്ചുവരുന്നത്. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ രണ്ടാം പതിപ്പില്‍ ഗെയിം ചേഞ്ചേഴ്സ് ദക്ഷിണാഫ്രിക്കയെ അദ്ദേഹം നയിക്കും. വിരമിച്ചവരും കരാറില്ലാത്തവരുമായ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ പങ്കെടുക്കുന്ന ഈ പ്രീമിയര്‍ ടി20 ടൂര്‍ണമെന്റ്, ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ഗൃഹാതുരവും Read More…



