യജമാനത്തിയുടെ കാന്‍സര്‍ബാധ ആശുപത്രിയില്‍ പരിശോധന നടത്തുന്നതിന് മുമ്പ് തന്നെ തിരിച്ചറിഞ്ഞ് വളര്‍ത്തുനായ. പെന്‍സില്‍വാനിയയില്‍ നടന്ന സംഭവത്തില്‍ 31 വയസ്സുള്ള ബ്രീന ബോര്‍ട്ട്നറെയാണ് വളര്‍ത്തുനായ മോച്ചിയുടെ ആറാമിന്ദ്രിയം രക്ഷിച്ചത്. 2023 ജൂണില്‍ ‘മോച്ചി’യുടെ അസാധാരണ പെരുമാറ്റമായിരുന്നു ആശുപത്രിയില്‍ പോകാനും പരിശോധന നടത്താനും കാരണമായതെന്ന് അവര്‍ പറഞ്ഞു. സാധാരണയായി വാത്സല്യമുള്ള നായ തന്റെ വലതു മാറിടത്തോട് അമിതമായി ആസക്തി കാട്ടുന്നതായി അവര്‍ക്ക് തോന്നി. നിരന്തരം മണം പിടിക്കുകയും കൈകാലുകള്‍ നീട്ടി, ആ ഭാഗത്ത് അമര്‍ത്തുകയും ചെയ്തു. തന്റെ നായയ്ക്ക് പിന്നാലെ Read More…