Celebrity

പിതാവിന്റെ ചിതാഭസ്മത്തില്‍ കഞ്ചാവ് നട്ടുവളര്‍ത്തി വലിച്ചു ; അച്ഛനോടുള്ള ആദരമെന്ന് യൂട്യൂബര്‍

പിതാവിനോടുള്ള ഇഷ്ടം പ്രകടിപ്പിക്കാന്‍ അച്ഛന്റെ ചിതാഭസ്മത്തില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി അതാണ് താന്‍ വലിക്കുന്നതെന്ന് വെളിപ്പെടുത്തി യൂട്യൂബര്‍ വിവാദത്തി. കുക്കറി ഷോയിലൂടെ ലോകത്തുടനീളം വന്‍ ആരാധകരെ നേടിയെടുത്ത യൂട്യൂബറും അമേരിക്കക്കാരിയുമായ റോസന്ന പാന്‍സിനോയുടേതാണ് വെളിപ്പെടുത്തല്‍. തന്റെ ഒരു പോഡ്കാസ്റ്റിലായിരുന്നു വെളിപ്പെടുത്തല്‍. പിതാവിന്റെ ആഗ്രഹത്തെ മാനിച്ചാണ് താന്‍ ഇതു ചെയ്യുന്നതെന്നാണ് റോഡിക്യുലസ് എന്ന തന്റെ പുതിയ പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡില്‍ അവര്‍ വ്യക്തമാക്കിയത്. അഞ്ച് വര്‍ഷം മുമ്പ് രക്താര്‍ബുദം ബാധിച്ചായിരുന്നു പിതാവ് മരിച്ചതെന്നും പറയുന്നു. ‘ഒരു കഞ്ചാവ് ചെടി Read More…